Image

ഗുജറാത്ത്‌ കലാപ ഇര ബില്‍ക്കീസ്‌ ബാനുവിന്‌ ഗുജറാത്ത്‌ സര്‍ക്കാര്‍ 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന്‌ സുപ്രീംകോടതി

Published on 23 April, 2019
ഗുജറാത്ത്‌ കലാപ ഇര ബില്‍ക്കീസ്‌ ബാനുവിന്‌ ഗുജറാത്ത്‌ സര്‍ക്കാര്‍ 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന്‌ സുപ്രീംകോടതി


ന്യൂദല്‍ഹി: 2002ലെ ഗുജറാത്ത്‌ കലാപത്തില്‍ കൂട്ടബലാത്സംഗം ചെയ്യപ്പെട്ട ബില്‍ക്കീസ്‌ ബാനുവിന്‌ ഗുജറാത്ത്‌ സര്‍ക്കാര്‍ 50 ലക്ഷം രൂപ നഷ്ടപരിഹാരവും സര്‍ക്കാര്‍ ജോലിയും താമസ സൗകര്യവും ഒരുക്കണമെന്ന്‌ സുപ്രീംകോടതി.

ചീഫ്‌ ജസ്റ്റിസ്‌ രഞ്‌ജന്‍ ഗൊഗൊയ്‌ ജസ്റ്റിസുമാരായ ദീപക്‌ ഗുപ്‌ത, രഞ്‌ജന്‍ ഗൊഗോയ്‌ എന്നിവരടങ്ങിയ ബെഞ്ചിന്റെതോണ്‌ നിര്‍ണ്ണായക ഉത്തരവ്‌.
നേരത്തെ ഗുജറാത്ത്‌ സര്‍ക്കാര്‍ നല്‍കിയ 5 ലക്ഷം നഷ്ടപരിഹാരം ബില്‍ക്കീസ്‌ ബാനു നിഷേധിച്ചിരുന്നു.

ഗര്‍ഭിണിയായിരുന്ന ബില്‍ക്കീസ്‌ ബാനു ഗുജറാത്ത്‌ വംശഹത്യക്കിടെ 2002 മര്‍ച്ച്‌ മൂന്നിനാണ്‌ 22 തവണ കൂട്ട ബലാസംഗത്തിനിരയായിരുന്നുത്‌. ബില്‍ക്കീസ്‌ ബാനുവിന്റെ മൂന്നു വയസുള്ള മകളെ കലാപകാരികള്‍ നിലത്തടിച്ച്‌ കൊല്ലുകയായിരുന്നു. ഒപ്പം കുടുംബത്തിലെ 14 പേരുടെ കൊലപാതകത്തിനും ബില്‍ക്കീസ്‌ അന്ന്‌ സാക്ഷിയായി


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക