തിരുവനന്തപുരം :
സംസ്ഥാനത്ത് ഉച്ചവരെ കനത്ത പോളിംഗ്. ഉച്ചയ്ക്ക് രണ്ട് മണി വരെ സ്ഥാനത്ത്
മൊത്തത്തില്‍ 45 ശതമാനം അടുത്താണ് വോട്ട് രേഖപ്പെടുത്തിയിരിക്കുന്നത്.ഇത്തവണ
പോളിംഗ് ശതമാനം കുതിയ്ക്കുമെന്നാണ് സൂചന
അതേസമയം സംസ്ഥാനത്തെ
സാമൂഹ്യ-സാംസ്ക്കാരിക രംഗത്തെ പ്രമുഖര്‍ വോട്ട്
രേഖപ്പെടുത്തി.
തീരമേഖലകളിലും ഗ്രാമനഗരപ്രദേശങ്ങളിലും
കനത്ത പോളിംഗാണ് രേഖപ്പെടുത്തുന്നത്. വാശിയേറിയ ത്രികോണപ്പോര് നടക്കുന്ന
തിരുവനന്തപുരത്ത് രാവിലെ മുതല്‍ തന്നെ നീണ്ട നിരയാണ് കണ്ടത്.
തിരുവനന്തപുരത്ത്
നടന് മോഹന്‍ലാലും ഗവര്‍ണര്‍ പി സദാശിവവും വോട്ട് ചെയ്തു. സ്ത്രീകളടക്കം വലിയ
നിരയാണ് ഉച്ച വെയിലിലും വോട്ട് ചെയ്യാനെത്തിയിരിക്കുന്നത്.