Image

ഹൈന്ദവ ആചാര്യന്മാരെ ആക്രമിക്കുന്നവര്‍ക്ക് വോട്ടു ചെയ്യരുത്: എന്‍.എസ്.എസ് ഓഫ് നോര്‍ത്ത് അമേരിക്ക

പ്രസാദ് പിള്ള Published on 23 April, 2019
ഹൈന്ദവ ആചാര്യന്മാരെ ആക്രമിക്കുന്നവര്‍ക്ക് വോട്ടു ചെയ്യരുത്: എന്‍.എസ്.എസ് ഓഫ് നോര്‍ത്ത് അമേരിക്ക
ന്യൂയോര്‍ക്ക്: ഹൈന്ദവരുടെ വിശ്വാസങ്ങള്‍ സംരക്ഷിക്കുവാന്‍ നേതൃത്വം നല്‍കിയ ഹൈന്ദവാചാര്യന്മാരെ അപകീര്‍ത്തിപ്പെടുത്തുകയും ആക്രമിക്കുകയും ചെയുന്ന പാര്‍ട്ടികള്‍ ഏതായാലും അവര്‍ക്കു നിങ്ങളുടെ വിലയേറിയ സമ്മതിദാനാവകാശം രേഖപ്പെടുത്താതെ തിരഞ്ഞെടുപ്പില്‍ ഒരു പാഠം പഠിപ്പിക്കാന്‍ എല്ലാ ഹൈന്ദവരോടും ആഹ്വാനം ചെയ്യുന്നതായി എന്‍ എസ് എസ് ഓഫ് നോര്‍ത്ത് അമേരിക്ക നിലപാട് വ്യക്തമാക്കി.

എല്ലാ മതങ്ങളും ഒരുപോലെ എന്ന് വിശ്വസിക്കുന്ന ഹിന്ദു സമൂഹത്തെ ആക്ഷേപിക്കുന്ന പ്രവണത ഒരു പാര്‍ട്ടിക്കും ചേര്‍ന്നതല്ല എന്നും, അയ്യപ്പ സന്നിധിയില്‍ നാമജപം നടത്തിയ ഭക്തര്‍ക്കെതിരെ നടന്ന പോലീസ് നരനായാട്ട്  എന്നും ഓര്‍മ്മ വേണമെന്നും എന്‍എസ്എസിന്റെ പ്രസ്താവനയില്‍ പറയുന്നു.

എന്‍ എസ് എസ് ഓഫ് നോര്‍ത്ത് അമേരിക്ക പ്രസിഡന്‍റ് സുനില്‍ നായര്‍, സെക്രട്ടറി സുരേഷ് നായര്‍ എന്നിവര്‍ സംയുക്തമായി നിലപാട് വ്യക്തമാക്കി ഈയിടെ കണ്ടുവരുന്ന തെറ്റായ പ്രവണതയില്‍ ഖേദം രേഖപ്പെടുത്തി.

കഴിഞ്ഞ വെള്ളപ്പൊക്കത്തിന് വീട് നഷ്ടപ്പെട്ട അനേകം കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ചു കൊടുത്ത എന്‍ എസ് എസ് ഓഫ് നോര്‍ത്ത് അമേരിക്ക പാര്‍ട്ടി പക്ഷങ്ങള്‍ ചേരാതെ നാടിന്‍റെ നന്മക്കായി തുടര്‍ന്നും നില കൊള്ളുമെന്നു പ്രസിഡന്‍റ് സുനില്‍ നായര്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: പ്രസാദ് പിള്ള 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക