കായംകുളത്തെ സിപിഐ കൗണ്‍സിലര്‍ രണ്ടിടത്ത് വോട്ട് ചെയ്തുവെന്ന് പരാതി
Published on 23 April, 2019
കായംകുളം: എല്‍ഡിഎഫ് കായംകുളം നഗരസഭാ കൗണ്‍സിലര്‍ രണ്ടിടത്ത് വോട്ട് രേഖപ്പെടുത്തിയതായി യുഡിഎഫ് നേതാക്കളുടെ പരാതി. നഗരസഭയിലെ സിപിഐ കൗണ്‍സിലര്‍ ജലീല്‍ എസ് പെരുമ്ബളത്തിനെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.
കായംകുളം മണ്ഡലത്തിലെ 89-ാം നമ്ബര്‍ ബൂത്തിലും 82-ാം നമ്ബര്‍ ബൂത്തിലും ഇദ്ദേഹം വോട്ട് ചെയ്തുവെന്നാണ് ആരോപണം. 82-ാം നമ്ബര്‍ ബൂത്തില്‍ 636 ക്രമനമ്ബരായും 89-ാം ബൂത്തില്‍ 800 ക്രമനമ്ബരായും ജലീല്‍ വോട്ട് രേഖപ്പെടുത്തിയെന്ന് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് നല്കിയ പരാതിയില്‍ പറയുന്നു.
എന്നാല്‍ ആരോപണം ജലീല്‍ നിഷേധിച്ചു. രണ്ടിടത്ത് വോട്ടര്‍ പട്ടികയില്‍ പേരുണ്ട് എന്നത് ശരിയാണെന്നും ഇതില്‍ 89-ാം നമ്ബര്‍ ബൂത്തില്‍ മാത്രമേ താന്‍ വോട്ട് രേഖപ്പെടുത്തിയിട്ടുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല