Image

51 വര്‍ഷം അമേരിക്കയില്‍ കഴിഞ്ഞ ജോര്‍ജ്ജ് ഏബ്രഹാം സമ്മതിദാനവകാശം രേഖപെടുത്തി

Published on 23 April, 2019
51 വര്‍ഷം അമേരിക്കയില്‍ കഴിഞ്ഞ ജോര്‍ജ്ജ് ഏബ്രഹാം സമ്മതിദാനവകാശം രേഖപെടുത്തി
കഴിഞ്ഞ 51 വര്‍ഷമായി അമേരിക്കയില്‍ താമസമാക്കുകയും 36 വര്‍ഷം യുണൈറ്റഡ് നേഷന്‍സില്‍ സേവനമനുഷ്ഠിച്ച്പെന്‍ഷന്‍ ഫണ്ടിന്റെ ചീഫ് ചെക്‌നോളജി ഓഫിസറായി വിരമിക്കുകയും ചെയ്ത ജോര്‍ജ്ജ് ഏബ്രഹാം പതിറ്റാണ്ടുകള്‍ക്ക് ശേഷം മാവേലിക്കര പാര്‍ലമന്റെ് മണ്ഡലത്തിലെകല്ലിശ്ശേരിയില്‍വോട്ട് രേഖപെടുത്തി.ഇന്ത്യന്‍ ഓവസീസ് കോണ്‍ഗ്രസിന്റെ വൈസ് ചെയര്‍ ആണു ജോര്‍ജ് ഏബ്രഹാം. ചെയര്‍ സാം പിത്രോഡ. എ.ഐ.സി.സി. അംഗീകാരമൂള്ള ഏക ഓവസീസ് സംഘടനയാണിത്. സംഘടനയുടെ കേരള ചാപറ്റര്‍ പ്രസിഡന്റ് ലീല മാരേട്ടും ഇലക്ഷന്‍ പ്രചാരണത്തില്‍ സജീവമായുണ്ടായിരുന്നു

സമകാലിക ഭാരത്തിന്റെ രാഷ്ട്രിയ സവിശേഷതകള്‍ പരിഗണിച്ചും മതേരത്വവും ജനാധിപത്യവും സാഹോദരവും ഇന്ത്യന്‍ ഭരണഘടനവും സംരക്ഷിക്കേണ്ടത് ഒരോ പ്രവാസി ഇന്ത്യക്കാരുടെയും കടമയാണെ ബോദ്ധ്യവും വര്‍ധിച്ചുവരുന്ന മതവിദ്വഷം ജനാധിപത്യ ധ്വസനമായി മാറുന്ന ഇക്കാലത്ത് ഒരോ വ്യക്തിയടെയും പൗരവകാശ വജ്രായുധമായ സമ്മതിദാനാവകാശം നിര്‍വ്വഹിക്കേണ്ടതിനു മാത്രമാണ് ജോര്‍ജ്ജ് ഏബ്രഹാം അമേരിക്കയില്‍ നിന്ന് എത്തിയത്

മാവേലിക്കര പാര്‍ലമെന്റ് മണ്ഡലത്തില്‍ 6-ാം മത്തെ തവണയും ഇന്‍ഡ്യന്‍ നാഷണല്‍ കോഗ്രസ് ടിക്കറ്റില്‍ മത്സരിക്കുന്ന ശ്രീ കൊടിക്കുല്‍േ സുരേഷ് വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന പ്രത്യാശയും ആദ്ധേഹം പ്രകടിപ്പിച്ചു.
51 വര്‍ഷം അമേരിക്കയില്‍ കഴിഞ്ഞ ജോര്‍ജ്ജ് ഏബ്രഹാം സമ്മതിദാനവകാശം രേഖപെടുത്തി	51 വര്‍ഷം അമേരിക്കയില്‍ കഴിഞ്ഞ ജോര്‍ജ്ജ് ഏബ്രഹാം സമ്മതിദാനവകാശം രേഖപെടുത്തി	51 വര്‍ഷം അമേരിക്കയില്‍ കഴിഞ്ഞ ജോര്‍ജ്ജ് ഏബ്രഹാം സമ്മതിദാനവകാശം രേഖപെടുത്തി	51 വര്‍ഷം അമേരിക്കയില്‍ കഴിഞ്ഞ ജോര്‍ജ്ജ് ഏബ്രഹാം സമ്മതിദാനവകാശം രേഖപെടുത്തി	51 വര്‍ഷം അമേരിക്കയില്‍ കഴിഞ്ഞ ജോര്‍ജ്ജ് ഏബ്രഹാം സമ്മതിദാനവകാശം രേഖപെടുത്തി
Join WhatsApp News
Jack Daniel 2019-04-23 15:38:59
Is he showing the middle finger to Modi?
Johnny Walker 2019-04-23 21:09:13
എന്നാ വിരലായാലും മോദിക്ക് നേരെ വിരൽ കാണിക്കണം എങ്കിൽ ഒന്നുകിൽ ധൈര്യം വേണം അല്ലെങ്കിൽ ബോധം ഇല്ലായ്മ വേണം .  

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക