Image

പത്തനംതിട്ടയില്‍ കനത്ത പോളിംഗ്; എല്ലാ മണ്ഡലങ്ങളിലും വോട്ടു ചെയ്തവരുടെ എണ്ണം ഒരു ലക്ഷം കടന്നു

Published on 23 April, 2019
പത്തനംതിട്ടയില്‍ കനത്ത പോളിംഗ്; എല്ലാ മണ്ഡലങ്ങളിലും വോട്ടു ചെയ്തവരുടെ എണ്ണം ഒരു ലക്ഷം കടന്നു

പത്തനംതിട്ട: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഏറ്റവും വാശിയേറിയ പോരാട്ടം നടക്കുന്ന പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ഏഴ് നിയോജക മണ്ഡലങ്ങളിലും വോട്ട് ചെയ്തവരുടെ എണ്ണം മൂന്ന് മണിയോടെ ഒരു ലക്ഷം പിന്നിട്ടു.

ഏഴ് നിയോജക മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തില്‍ എല്ലാ മണ്ഡലങ്ങളിലും അന്‍പത് ശതമാനത്തിലധികം വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 65 ശതമാനം പേരാണ് പത്തനംതിട്ട മണ്ഡലത്തില്‍ സംസ്ഥാനത്തെ തന്നെ ഏറ്റവും കുറഞ്ഞ വോട്ടിംഗ് ശതമാനമായിരുന്നു ഇത്.

ഇത്തവണ തെക്കന്‍ ജില്ലകളില്‍ ഏറ്റവും കനത്ത പോളിംഗ് നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ് പത്തനംതിട്ട.ശക്തമായ ത്രികോണമത്സരം നടക്കുന്ന മണ്ഡലത്തില്‍ വര്‍ധിച്ച വോട്ടുശതമാനം ആരെ തുണയ്ക്കും എന്നറിയാന്‍ മെയ് 23 വരെ കാത്തിരിക്കണം.

വൈകിട്ട് മൂന്ന് മണിക്ക് പത്തനംതിട്ട മണ്ഡലത്തിലെ വിവിധ മണ്ഡലങ്ങളില്‍ വോട്ടു ചെയ്തവരുടെ എണ്ണം

കാഞ്ഞിരപ്പള്ളി 1,08,800
പൂഞ്ഞാര്‍ 1,07,224
തിരുവല്ല 1,07,421
റാന്നി 1,07,096
ആറന്മുള 1,25,895
അടൂര്‍ 1,14,709
കോന്നി 1,12,040

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക