Image

സോഷ്യലിസം അമേരിക്കയില്‍...? മലയാളം സൊസൈറ്റി, ഹ്യൂസ്റ്റന്‍ ചര്‍ച്ച നടത്തി

മണ്ണിക്കരോട്ട് Published on 23 April, 2019
സോഷ്യലിസം അമേരിക്കയില്‍...? മലയാളം സൊസൈറ്റി, ഹ്യൂസ്റ്റന്‍ ചര്‍ച്ച നടത്തി
ഹ്യൂസ്റ്റന്‍: ഹ്യൂസ്റ്റനിലെ സാഹിത്യ സംഘടനയായ മലയാളം സൊസൈറ്റിയുടെ 2019- ഏപ്രില്‍മാസ സമ്മേളനം 14-ാം തീയതി വൈകീട്ട് 4 മണിക്ക് സ്റ്റാഫറ്ഡിലെ ദേശി ഇന്ത്യന്‍ റസ്റ്റൊറന്റില്‍ നടത്തപ്പെട്ടു. സ്വാഗത പ്രസംഗത്തില്‍ മണ്ണിക്കരോട്ട് ഇന്‍ഡൊ-അമേരിക്കന്‍ പ്രസ് ക്ലബ്, മലയാളം സൊസൈറ്റി അമേരിക്കയില്‍ മലയാള ഭാഷയ്ക്കും സാഹിത്യത്തിനും നല്‍കിക്കൊണ്ടിരിക്കുന്ന സംഭാവനകളെ അംഗീകരിച്ച് നല്‍കിയ ഫലകം സദസ്യര്‍ക്കായി അവതരിപ്പിച്ചു.
   
സമ്മേളനത്തില്‍ എസ്.ബി. കോളജ് ചങ്ങനാശ്ശേരിയില്‍നിന്ന് മലയാളം പ്രൊഫസറായി വിരമിച്ച ചെറിയാന്‍ ഫിലിപ്പായിരുന്നു മുഖ്യാതിഥി. അദ്ദേഹത്തിന്റെ ശിഷ്യനായിരുന്ന ജെയിംസ് മുട്ടുങ്കല്‍ പ്രൊഫസര്‍ ചെറിയാന്‍ ഫിലിപ്പിനേയും സഹധര്‍മ്മിണിയെയും സദസിനു പരിചയപ്പെടുത്തി. അദ്ദേഹത്തിന്റെ ആമുഖ പ്രസംഗത്തില്‍ അമേരിക്കയില്‍ എത്തിയശേഷം ഇങ്ങനെ ഒരു സാഹിത്യസമ്മേളനത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം പ്രകടിപ്പിച്ചു. സമ്മേളനത്തിനുശേഷം ഉപസംഹാര പ്രസംഗത്തില്‍ അദ്ദേഹം ഇപ്പോള്‍ നാട്ടില്‍പോലും കേള്‍ക്കാന്‍ കഴിയാത്തവിധം ശുദ്ധമായ മലയാളത്തില്‍ സമ്മേളനങ്ങള്‍ നടത്തുകയും  അമേരിക്കയില്‍ ഭാഷ നിലിനിറുത്താന്‍ സഹായിക്കുന്നതിലും  അഭിമാനിക്കുന്നതായി അറിയിച്ചു.
   
തുടര്‍ന്ന് നൈനാന്‍ മാത്തുള്ള മോഡറേറ്ററായി സമ്മേളനം ആരംഭിച്ചു. ആദ്യമായി, ജോണ്‍ കുന്തറ സോഷ്യലിസം അമേരിക്കയില്‍ വന്നാല്‍ എന്ന വിഷയത്തെ ആസ്പദമാക്കി പ്രബന്ധം അവതരിപ്പിച്ചു. അതിനുശേഷം ജോസഫ് തച്ചാറ നല്ലവെള്ളി എന്ന ചെറുകഥയും അവതരിപ്പിച്ചു. കുന്തറയുടെ പ്രഭാഷണത്തില്‍ ലോകത്ത് പല ഭാഗത്തും പരാജയപ്പെട്ട സോഷ്യലിസം അമേരിക്കന്‍ രാഷ്ട്രീയ രംഗത്ത് പല രൂപത്തിലും ഭാവത്തിലും തലപൊക്കുന്നുണ്ടോയെന്ന് ആശങ്ക പ്രകടിപ്പിച്ചു. ലിബറിലസത്തെ സോഷ്യലിസം ഹൈജാക്ക് ചെയ്യുന്നതുകൊണ്ട് പ്രോഗ്രസീവ് ലിബറിലിസം എന്ന പേരിലും പ്രത്യക്ഷപ്പെടുന്നുണ്ടെന്ന് അദ്ദേഹം എടുത്തുപറഞ്ഞു.
   
തുടര്‍ന്നുള്ള ചര്‍ച്ചയില്‍ എല്ലാവരും സജീവമായി പങ്കെടുത്തു. പ്രബന്ധത്തെക്കുറിച്ചുള്ള ചില വിയോജിപ്പുകള്‍ ടി.എന്‍. സാമുവലും ജോര്‍ജ് പുത്തന്‍കുരിശും എടുത്തുപറഞ്ഞു.  സോഷ്യലിസത്തില്‍നിന്നാണ് ക്യാപ്പിറ്റലിസത്തിന്റെ ഉത്ഭവമെന്നും അതിന്റെ ഭാഗമായ വിശാലമായ പൊതുനിരത്തുകള്‍, പാലങ്ങള്‍, സ്ക്കൂളുകള്‍, ഉയര്‍ന്ന നിലവാരമുള്ള യൂണിവെഴ്‌സിറ്റികള്‍ മുതലായ  വികസനങ്ങള്‍ ക്യാപ്പിറ്റലിസ്റ്റിക്ക് രാജ്യമായ അമേരിക്കയില്‍ കാണാന്‍ കഴിയും. ഇന്ന് അമേരിക്കയില്‍ കാണുന്ന ക്യാപ്പിറ്റലിസം സോഷ്യലിസവുമായി ഇഴചേര്‍ന്ന നേരിയ ക്യാപ്പിറ്റലിസമാണെന്നും സമര്‍ത്ഥിക്കുകയുണ്ടായി. അമേരിക്കയില്‍ പ്രസിഡന്റിന് നാലു വര്‍ഷം, കോണ്‍ഗ്രസ് അംഗത്തിന് രണ്ടുവര്‍ഷം, സെനറ്റര്‍ക്ക് ആറുവര്‍ഷം മുതലായ കാലാവധി ഒരു ഇസവും ആഴമായി കാലൂന്നാതിരിക്കത്തക്ക രീതിയില്‍ സംവിധാനം ചെയ്തിട്ടുള്ളതാണെന്ന് പുത്തന്‍കുരിശ് അഭിപ്രായപ്പെട്ടു.
   
ജോസഫ് തച്ചാറയുടെ കഥയെക്കുറിച്ചുള്ള ചര്‍ച്ചയിലും എല്ലാവരും ക്രീയാത്മകമായി പങ്കുകൊണ്ടു. കഥയുടെ അവസാനം നിഗൂഡമായ ആശയം ഒളിപ്പിച്ചുവച്ച് പതിവുപോലെ തച്ചാറ വായനക്കാരില്‍ ചോദ്യങ്ങളുയര്‍ത്തി. പൊതുചര്‍ച്ചയില്‍ പൊന്നു പിള്ള, എ.സി. ജോര്‍ജ്, നൈനാന്‍ മാത്തുള്ള, ചാക്കൊ മുട്ടുങ്കല്‍, ടി. എന്‍. സാമുവല്‍, തോമസ് തയ്യില്‍, ടോം വിരിപ്പന്‍, തോമസ് വര്‍ഗ്ഗീസ്, കുരിയന്‍ പന്നപ്പാറ, മാത്യു പന്നപ്പാറ, ജോണ്‍ കുന്തറ, കുരിയന്‍ മ്യാലില്‍, ജോസഫ് തച്ചാറ, ജി. പുത്തന്‍കുരിശ്, ജോര്‍ജ് മണ്ണിക്കരോട്ട് മുതലായവര്‍ പങ്കെടുത്തു.
   
പൊന്നു പിള്ള ഏവര്‍ക്കും കൃതഞ്ജത രേഖപ്പെടുത്തി. അടുത്ത സമ്മേളനം മെയ് രണ്ടാം ഞായറാഴ്ച (മെയ് 12) നടക്കുന്നതാണ്. മലയാളം സൊസൈറ്റിയെക്കുറിച്ച് വിവരങ്ങള്‍ക്ക്: മണ്ണിക്കരോട്ട് (പ്രസിഡന്റ്) 281 857 9221 (www.mannickarottu.net),  ജോളി വില്ലി (വൈസ് പ്രസിഡന്റ്) 281 998 4917, പൊന്നുപിള്ള (വൈസ് പ്രസിഡന്റ്) 281 261 4950,  ജി. പുത്തന്‍കുരിശ് (സെക്രട്ടറി) 281 773 1217


സോഷ്യലിസം അമേരിക്കയില്‍...? മലയാളം സൊസൈറ്റി, ഹ്യൂസ്റ്റന്‍ ചര്‍ച്ച നടത്തിസോഷ്യലിസം അമേരിക്കയില്‍...? മലയാളം സൊസൈറ്റി, ഹ്യൂസ്റ്റന്‍ ചര്‍ച്ച നടത്തിസോഷ്യലിസം അമേരിക്കയില്‍...? മലയാളം സൊസൈറ്റി, ഹ്യൂസ്റ്റന്‍ ചര്‍ച്ച നടത്തി
Join WhatsApp News
കുത്സിതാനന്ദ സ്വാമി 2019-04-23 20:40:56
എന്താണ് ഹ്യുസ്റ്റണിലെ സാഹിത്യകാരന്മാർക്ക് ഇത്ര ഭയം . ഒരാൾക്ക് ബിജെപി ഭയം . മറ്റൊരാൾക്ക് സോഷ്യലിസം ഭയം .  ഒരു ബാധ ഒഴിപ്പിക്കൽ പൂജ നടത്തിയതിന് ശേഷം ചൂര കഷായം കാലത്തെ അഞ്ച്, ഉച്ചക്ക് അഞ്ച് വൈകിട്ട് അഞ്ച് . ഇതു കൊണ്ട് ഏത് കൊടിയ ബാധയും ഒഴിയും.

കുത്സിതാനന്ദ സ്വാമി  (ഇപ്പോൾ സ്വാമിമാർക്ക് അമേരിക്കയിൽ നല്ല ഡിമാണ്ടാ. നല്ല പയറ് മണിപോലത്തെ പെൺപിള്ളാരല്ലേ സ്വാമിക് സുരക്ഷ കൊടുക്കുന്നത് )

Let the Voters decide 2019-04-24 06:27:20
You should be concerned about Russia electing our senators, Representatives & President. Don't let a blind lead you. Discuss the Impeachment of the Russian appointed President. 
"Mueller has demonstrated that the president is a liar. He has shown that Trump and his campaign made it easier for Moscow to pull off its attack on American democracy by asserting there was no attack. He has raised troubling questions about Trump’s adherence (or lack thereof) to the rule of law. He has added details to the known narrative of puzzling interactions between the Trump camp and Russia. He has reminded the public that an election was attacked by a foreign adversary (to help Trump) and that the president has not fully acknowledged that.''
എഴുത്തുകാരൻ മത്തായി 2019-04-24 16:11:30
ഹ്യൂസ്റ്റണിലെ  മലയാളം  സൊസൈറ്റി വാർത്തയും , റൈറ്റർ ഫോം  വാർത്തകളും  വായിക്കാറുണ്ട് . എന്തിനാ  ചുമ്മാ  കുന്ത്രാണ്ടം  കഥയില്ല കഥകളും  മറ്റും  അടിക്കടി  വായിച്ചു  സമയം  വേസ്റ്റ്  ആക്കുന്നു .  എന്നിട്ടും  അത്തരം  മൂല്യമില്ലാത്ത  കൃതികളെ  പിടിച്ചു  പുകൾതോളോടു  പുകഴ്ത്തൽ . നല്ല കഥകൾ  ആളുകൾ  മാറി മാറി  എഴുതട്ടെ  വായിക്കട്ടെ .  നല്ല നല്ല  സാഹിത്യ  വിഷയങ്ങൾ  കഥയായി  എഴുതുക , നല്ല പ്രബന്ധം , നല്ല പ്രസംഗം  എല്ലാം  അവതരിപ്പിച്ചാൽ  സംഗതി  കൊഴുക്കും  ഭാഷയും  മറ്റും  വികസിക്കും . ഇതു  ചുമ്മാ  ഒരു  ബോറൻ പരിപാടിയായി  റിപ്പോർട്ടിൽ നിന്നും  മനസിലാക്കാം . പിന്നെ  നാട്ടിൽ നിന്നു  വിസിറ്റിങ്ങിനു  വരുന്ന  ഏതു  ചോക്കിലിയായും  പിടിച്ചു  പൊക്കി  അവരുടെ  പുങ്കൻ  വർത്തമാനം കേൾക്കുന്നതും  നിർത്തണം . പിന്നെ  നിങ്ങളുടെ  ലൈബ്രറി  എവിടെ  വരെയായി .  എഴുത്തുകാരൻ  മത്തായി  ആയ  എന്റ  കൈയിൽ  കുറച്ചു  പഴയ  നല്ല  പുസ്‌ത കം  ഉണ്ട് . ന്യൂയോർക്കിൽ  നിന്നുള്ള  fedex  ചാർജ് തന്നാൽ  മതി  സംഗതി  അയച്ചു തരാം . പിന്നെ  നിങ്ങളുടെ  പ്രസ്ഥാത്തിന്റ  tax  exempt  receipt  കൂട  തരണം . എനിക്കു  ടാക്സിൽ  ക്ലെയിം  ചെയ്യാനാ .  ഇതെല്ലാം  വായിച്ചു  പഠിച്ചും  മനസ്സിലാക്കിയും  നല്ല  സംഗതികൾ  എഴുതാൻ  പഠിക്കു . അല്ലാതെ  ചുമ്മാ  പിള്ളേരുടെ  മാതിരി  കാക്കയുടേയും  പൂച്ചയുടേയും  കഥ  ഇപ്പോഴും  പറഞ്ഞു  ഭാഷായ  കൊല്ലല്ലേ  മക്കളേ .
NEWS Alert 2019-04-24 16:38:32
The greatest threat to this country is Trump not socialism. He can run but cannot hide

"Deutsche Bank has begun the process of providing financial records to New York state's attorney general in response to a subpoena for documents related to loans made to President Donald Trump and his business, according to a person familiar with the production.

Last month, the office of New York Attorney General Letitia James issued subpoenas for records tied to funding for several Trump Organization projects.
The state's top legal officer opened a civil probe after Trump's former lawyer Michael Cohentestified to Congress in a public hearing that Trump had inflated his assets. Cohen at that time presented copies of financial statements he said had been provided to Deutsche Bank. "
AMERICAN TALIBAN 2019-04-24 17:10:42
You guys must be discussing how to stop the spread of Talibanism in America. Instead you are promoting a Dark Angel.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക