Image

ഹെല്കോപ്ടര്‍ കിട്ടാത്തതിനാല്‍ വോട്ട് ചെയ്തില്ലെന്ന് സുരേഷ് ഗോപി; ട്രോളുമായി സോഷ്യല്‍ മീഡിയ

കല Published on 23 April, 2019
ഹെല്കോപ്ടര്‍ കിട്ടാത്തതിനാല്‍ വോട്ട് ചെയ്തില്ലെന്ന് സുരേഷ് ഗോപി; ട്രോളുമായി സോഷ്യല്‍ മീഡിയ

എല്ലാവരുടെയും വോട്ട് ചോദിച്ച് നടന്ന സുരേഷ് ഗോപിക്ക് അവസാനം വോട്ട് ചെയ്യാന്‍ സാധിച്ചില്ല. തൃശ്ശൂരില്‍ പ്രചരണ പരിപാടിയുടെ തിരക്കില്‍ നിന്നും തിരുവനന്തപുരത്തുള്ള പോളിംങ് ബൂത്തിലേക്ക് എത്താന്‍ സാധിക്കാത്തതിനാലാണ് സുരേഷ് ഗോപിക്ക് വോട്ട് ചെയ്യാന്‍ സാധിക്കാതിരുന്നത്. തിരുവനന്തപുരം ശാസ്തമംഗലത്താണ് സുരേഷ് ഗോപിയുടെ വോട്ട്. 
എന്നാല്‍ എന്താണ് വോട്ട് ചെയ്യാന്‍ പോകാത്തത് എന്ന ചോദ്യത്തിന് ഹെലികോപ്ടര്‍ കിട്ടാത്തതിനാലാണ് എന്ന സുരേഷ് ഗോപിയുടെ മറുപടി സോഷ്യല്‍ മീഡിയയില്‍ പരിഹാസത്തിനുള്ള വഴിയായി. എന്നാല്‍ തൃശ്ശൂരിലെ പ്രചരണത്തിന് ഇടയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോകാന്‍ ഹെലികോട്പടറിനായി സുരേഷ് ഗോപി ശ്രമിച്ചുവെന്നാണ് അടുപ്പക്കാര്‍ പറയുന്നത്. എന്നാല്‍ ഹെലികോപ്ടറുകളൊന്നും ലഭിച്ചില്ല. ഈ സാഹചര്യത്തില്‍ വോട്ട് മുടക്കാന്‍ തീരുമാനിക്കുകയായിരുന്നുവത്രേ. 
Join WhatsApp News
Philip 2019-04-24 09:56:37
http://www.mangalam.com/news/detail/303416-latest-news-open-letter-to-suresh-gopi.html
please read it 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക