Image

വി.ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ ഹൂസ്റ്റണില്‍

ജീമോന്‍ റാന്നി Published on 24 April, 2019
വി.ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ ഹൂസ്റ്റണില്‍
ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്ള്‍സ് ഇടവകയുടെ ആഭിമുഖ്യത്തില്‍ വി.ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ ഭക്ത്യാദര പൂര്‍വം കൊണ്ടാടുന്നു.

 

ഏപ്രില്‍ 27,28 ( ശനി,ഞായര്‍) തീയതികളിലാണ് പെരുന്നാള്‍ നടത്തപ്പെടുന്നത്. ശനിയാഴ്ച വൈകുന്നേരം 6  മണിക്ക് സന്ധ്യാനമസ്‌കാരം ഉണ്ടായിരിക്കുന്നതാണ്. ഞായറാഴ്ച രാവിലെ 8  മണിക്ക് വിശുദ്ധ കുര്‍ബാനയും മദ്ധ്യസ്ഥ പ്രാര്‍ത്ഥനയും പെരുന്നാള്‍ പ്രദക്ഷിണവും നേര്‍ച്ചവിളമ്പും ഉണ്ടായിരിക്കും.

 

വന്ദ്യ ഫാ. ജോണ്‍ ഗീവര്‍ഗീസ്, ഫാ. ഡോ.സി.ഓ.വര്‍ഗീസ് എന്നിവര്‍ പ്രധാന കാര്‍മികത്വം വഹിക്കും. 



ഏവരെയും കര്‍ത്തൃനാമത്തില്‍ സ്വാഗതം ചെയ്യുന്നുവെന്ന് ഇടവക ഭാരവാഹികളായ ഫാ. ഐസക്ക് പ്രകാശ്, സെക്രട്ടറി ഷിജിന്‍ തോമസ്, ട്രസ്റ്റി


റജി സ്‌കറിയ എന്നിവര്‍ അറിയിച്ചു.

 

കൂടുതല്‍ വിവരങ്ങള്‍ക്ക്,

 

ഷിജിന്‍ തോമസ് (സെക്രട്ടറി)  409 354 1338   

 

  


വി.ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ ഹൂസ്റ്റണില്‍
Join WhatsApp News
നിരീശ്വരൻ 2019-04-24 22:19:12
സ്വന്തം കാലിൽ നിൽക്കാൻ കഴിവില്ലാത്തവന്മാരാണ് ഗീവറുഗീസ് സഹദാ എന്ന സങ്കൽപ്പ കഥാപാത്രത്തോട് 'ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണേ' എന്ന് പ്രാർത്ഥിക്കുന്നത്. ഗീവറുഗീസ് സഹദയേയും അയ്യപ്പനെയും വിറ്റു കാശാക്കുന്നവന്മാരെ സമ്മതിക്കണം .  ചിന്തിക്കാൻ കഴിയാത്തവനൊന്നും അവന്റെ കൽത്തുറുങ്കിൽ നിന്ന് മോചനം ഇല്ല . അവന്റെ ജീവിതം ഗീവറുഗീസ് സഹദായേയും അയ്യപ്പനെയും യേശുവിനെയും ഒക്കെ നോക്കി ഇരുന്നു തുരുമ്പ് പിടിപ്പിച്ചു കളയും . നിന്റയൊക്കെ കാശ് പിടുങ്ങി പുരോഹിത വർഗ്ഗം ഭൂമിയിൽ സ്വർഗ്ഗം സൃഷിട്ടിക്കും . നിനക്കൊക്കെയുള്ള സ്വർഗ്ഗം നിന്റെ മരണശേഷം . കഷ്ടം!  

GEORGE 2019-04-25 12:25:30
ലോകത്തിൽ ഏറ്റവും കൂടുതൽ പള്ളികൾ ഗീവര്ഗീസ് പുണ്യാളന്റെ പേരിൽ ആണെന്ന് പറയാം. ക്രിസ്ത്യൻ സഭകളുടെ വരുമാനത്തിൽ ഈ പുണ്യാളന്റെ സേവനം നിസ്തുലം ആണ്. നാട്ടിൽ കോഴികളെ പാമ്പിന്റെ ശല്യത്തിൽ നിന്നും രക്ഷിക്കുക എന്നതാണ് ഇതിയാന്റെ പ്രധാന പണി.
പക്ഷെ എത്ര ആലോചിച്ചിട്ടും ഇദ്ദേഹത്തിന്റെ കഥ അങ്ങ് ഉൾക്കൊള്ളാൻ സാധിക്കുന്നില്ല. നാലാം നൂറ്റാണ്ടിൽ ഇങ്ങിനെ ഒരു വ്യക്തി/പടയാളി ജീവിച്ചിരുന്നതായി റോമാ ചരിത്രത്തിൽ ഒരിടത്തും കാണാൻ സാധിക്കില്ല. അഥവാ ജീവിച്ചിരുന്നു എന്ന് സമ്മതിച്ചാൽ തന്നെ പടത്തിൽ കാണുന്നപോലൊരു വ്യാളി/ഡ്രാഗൺ ഈ ഭ്രൂമുഖത്തു ഉണ്ടായിരുന്നതായി യാതൊരു സാധ്യതയും ഇല്ല. ഇനി ആ ജീവി ഉണ്ടായിരുന്നു എന്ന് കരുതുക, അത് ദിവസ്സവും ഓരോ കന്യകയായ മനുഷ്യനെ ആണ് ഭക്ഷിച്ചിരുന്നത് എന്നൊക്കെ പുരോഹിതന്മാർ ദൃക്‌സാക്ഷി വിവരണം പോലെ പറയുന്നത് കേട്ട് ആമേൻ പറയുന്ന കുഞ്ഞാടുകളെ അയ്യോ കഷ്ടം. എന്റെ മാതാപിതാക്കൾ ഈ പൊട്ടക്കഥ വിശ്വസിച്ചു പുണ്യാളന്റെ പേര് ആണ് എനിക്ക് ഇട്ടതു
Philip 2019-04-26 08:20:19
പ്രിയ നിരീശ്വര, ജോർജ് , ഇങ്ങള് പറയുന്നത് ഒരു പരിധി വരെ സത്യം ആണ്... എന്നാൽ യേശുക്രിസ്തുവിനെ സഹധമാരോട് ഉപമിക്കരുത്.. യേശു ഒരു കഥാപാത്രം അല്ല... യേശു 2019  വര്ഷങ്ങള്ക്കു മുമ്പ് ജീവിച്ചിരുന്ന ഒരു യാഥാർഥ്യം ആണ് . യേശു പണം ഉണ്ടാക്കുവാനുള്ള ഒരു വഴി അല്ല. യേശു നാളെയെ കുറിച്ച് പ്രതീക്ഷ ഉളവാക്കുന്ന ഒരു പ്രത്യാശ ആണ്... ആ ഒരു പ്രത്യാശയിൽ ആണ് ഇന്ന് അനേകർ ജീവിക്കുന്നത് .. നിർഭാഗ്യവശാൽ ഇന്ന് കൃസ്ത്യാനികൾ കൃസ്തുവിൽ നിന്നുകളെ ഒരുപാട് അകലെ ആണ് ... അതുകൊണ്ടാണ് ആൾ ദൈവങ്ങൾ പൈസ ഉണ്ടാക്കുവാനുള്ള മാർഗം ആയി മാറിയത്... 
നിരീശ്വരൻ 2019-04-26 12:36:06
യേശുവിന്റെ ജനനം,  കാനാവിലെ കല്യാണത്തിന് വെള്ളം വീഞ്ഞാക്കിയത്, മുടന്തനെ നടത്തിയത്, അന്ധന് കാഴ്ച്ച നൽകിയത്, ലാസറിനെ ഉയർപ്പിച്ചത്, മൂന്നാം നാൾ ഉയർത്തെഴുന്നേറ്റത്, ഇങ്ങനെയുള്ള കഥകൾ മാറ്റി നിറുത്തി, നമ്മളെപ്പോലെ സഹജീവി സ്നേഹവും കരുണയും ദയയും,ജാതിമതഭേദമെന്ന്യേ മറ്റുള്ളവരെ സ്നേഹിക്കാൻ (അയൽക്കാരനെ സ്നേഹിക്കാൻ) പ്രബോധിപ്പിച്ച ആ നല്ല മനുഷ്യൻ യേശുവിനെ പിന്തുടരുന്നതിന് എനിക്ക് യാതൊരു വൈമനസ്യവും ഇല്ല.  ഒരു നിരീശ്വരന്റെ ഹൃദയത്തിൽ തപ്പി നോക്കിയാൽ ഈ ഗുണങ്ങൾ കാണാം . എന്നാൽ യേശുവിനെ സുവിശേഷിക്കുന്നവർക്ക് ഇത് സാധ്യമല്ല . അവർക്ക് അതുഭുതം കാണിക്കുന്നു പുണ്യളന്മാരെയും, വിശുദ്ധന്മാരെയും, വിശുദ്ധകളെയും ആവശ്യമാണ് .  അതിന് ഒരു വറുഗീസിനെയോ, ത്രേസ്യമയോ  വിശുദ്ധനും വിശുദ്ധ്‌യുമായി പ്രഖ്യാപിക്കും . എന്നിട്ട് അതിനോട് ചേർത്ത് കുറെ കള്ള കഥകളും ഉണ്ടാക്കി വിടും . അമേരിക്ക ഗ്രേറ്റാക്കാം എന്ന് പറഞ്ഞു കേറുന്നവൻ, അവന്റെ സ്വന്തം കാര്യം നോക്കുന്നു. മരണശേഷം സ്വർഗ്ഗത്തിൽ എത്തിക്കാം എന്ന് പറയുന്നവൻ അവരുടെ കാര്യം നോക്കുന്നു . ഇങ്ങനെ ജനങ്ങൾ അന്ധകാരത്തിൽ തപ്പി തടയുമ്പോൾ , കയ്യിൽ കുന്തവുമായി ഇതാ പുണ്യാളനെ ഇറക്കി വിടുന്നു .  ഇത്തരം വിഡ്ഢിത്തരങ്ങൾക്ക് പിന്നാലെ പായുന്ന വിഡ്ഢികളായ ജനങ്ങളെ , അടുത്ത നിമിഷം നീ മരിക്കും എന്ന വിചാരത്തോടെ ഇന്ന് ജീവിക്കുക . ലോകം നിനക്ക് ഈ നിമിഷം വച്ച് നീട്ടുന്ന മുന്തിരി ചാർ നീ മുത്തി കുടിക്കുക . വിഷമാണെങ്കിൽ തട്ടിതെറിപ്പിക്കുക .. നിന്നെ രക്ഷിക്കാൻ നീ മാത്രം . ഒരു പുണ്യാളനും പുണ്യവതിയും നിന്നെ രക്ഷിക്കാൻ വരില്ല .  ഒരിക്കലും എഴുന്നേറ്റ് വരാൻ കഴിയാതെ മൃത്യുവിന്റെ പിടിയിൽ അവർ അകപ്പെട്ടു പോയി 

നിങ്ങളെ സ്നേഹിക്കുന്നു, നിങ്ങളുടെ സ്വന്തം 
നിരീശ്വരൻ 
കപ്യാർ 2019-04-26 15:39:55
ഗീവര്ഗീസ് പുണ്യാളന്റെ കഥ വേറെ എവിടെയോ കേട്ടിട്ടുണ്ടല്ലോ. ഭാരതീയ പുരാണങ്ങളിൽ  ഒരു രാക്ഷസൻ, ഒരു വണ്ടി ചോറും ഒരു കന്യകയും ആയിരുന്നു തീറ്റ. അവനെ ഒതുക്കിയ ഹീറോ ആണല്ലോ ഭീമൻ. ഇക്കഥ അടിച്ചുമാറ്റിയല്ലേ കവല തോറും കപ്പേള ഉണ്ടാക്കിയും പെരുന്നാൾ കഴിച്ചും പണം വാരുന്നത്. കോപ്പി റൈറ്റ് നിയമം അനുസരിച്ചു കുറ്റകരം അല്ലെ ? മാർപ്പാപ്പ വരെ അകത്തു പോകുന്ന കേസ്സാണ്. കേസ്സു കൊടുക്കാൻ ഒരു ബി ജെ പി കാരനും ഇല്ലേ ? അതിനു വിവരം ഉണ്ടെങ്കിൽ പശുവിന്റെ പിറകെ പോകില്ലല്ലോ.
പോപ്പ് പോൾ ആറാമൻ നൂറുകണക്കിന് വിശുദ്ധൻമാരെ ലിസ്റ്റിൽ നിന്നും ഒഴിവാക്കിയിരുന്നു. അക്കൂട്ടത്തിൽ പെട്ടതാണീ ST ജോർജ് പുണ്യാളനും. പിന്നീടെപ്പോഴോ വീണ്ടും ലിസ്റ്റിൽ കയറികൂടിയതാണ്. 
ഒരു നാലാം ക്ലാസ് വിദ്യാർത്ഥി പോലും വിശ്വസിക്കാൻ പ്രയാസം ഉള്ള മണ്ടൻ കഥ, ബാലരമ ബാലമംഗളം കളിക്കുടുക്ക തുടങ്ങിയവയിൽ മാത്രം കാണുന്ന ആണ് ഈ വരുന്ന രണ്ടാഴ്ച ബഹു ഭൂരിപക്ഷം ക്രിസ്ത്യാനികളും നടന്ന സംഭവം എന്ന് കരുതി ആഘോഷിക്കുന്നത്. കുർബാന മധ്യ മണ്ടത്തരം ആണെന്ന് അറിഞ്ഞുകൊണ്ട് ഈ സംഭവത്തിന്റെ ദൃക്‌സാക്ഷി വിവരണം നടത്തുന്ന അനേകം മെത്രാന്മാരെയും വൈദികരെയും കാണാം. കേൾക്കുന്ന ജനത്തിനും അറിയാം പക്ഷെ ആരും പ്രതികരിക്കില്ല എന്നതാണ് സത്യം 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക