Image

മാപ്പ്‌ പറഞ്ഞിട്ടില്ല, ടിക്കാറാം മീണയ്‌ക്കെതിരെ മാനനഷ്ടക്കേസ്‌ നല്‍കും - ശ്രീധരന്‍ പിള്ള

Published on 24 April, 2019
 മാപ്പ്‌ പറഞ്ഞിട്ടില്ല, ടിക്കാറാം മീണയ്‌ക്കെതിരെ മാനനഷ്ടക്കേസ്‌ നല്‍കും - ശ്രീധരന്‍ പിള്ള

തിരുവനന്തപുരം: മുഖ്യതെരഞ്ഞെടുപ്പ്‌ കമ്മീഷണര്‍ ടിക്കാറാം മീണയ്‌ക്ക്‌ എതിരെ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ്‌ ശ്രീധരന്‍ പിള്ള. താന്‍ മീണയെ വിളിച്ച്‌ മാപ്പ്‌ പറഞ്ഞട്ടില്ല . തെറ്റായ പരാമര്‍ശം നടത്തിയതിന്‌ മീണയ്‌ക്കെതിരെ മാനനഷ്ടക്കേസ്‌ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

താന്‍ പുറത്തിറങ്ങി വിഡ്‌ഢിത്തം വിളമ്‌ബുകയാണെന്നാണ്‌ മീണ മാധ്യമങ്ങളോട്‌ പറഞ്ഞത്‌. അതെന്താണെന്ന്‌ വ്യക്തമാക്കാന്‍ മീണ തയ്യാറാകണം. തനിക്കെതിരെ വൈരാഗ്യ ബുദ്ധിയോടെയാണ്‌ മീണ പ്രവര്‍ത്തിച്ചത്‌.

ഒരു പൊതുപ്രവര്‍ത്തകനോടും തിരഞ്ഞെടുപ്പ്‌ കമ്മിഷന്‍ ഇത്തരത്തില്‍ പെരുമാറാന്‍ പാടില്ല. ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും സിവില്‍ ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

തൃശ്ശൂരിലെ ബിജെപി സ്ഥാനാര്‍ഥി സുരേഷ്‌ ഗോപിയ്‌ക്കെതിരെ നല്‍കിയ കാരണംകാണിക്കല്‍ നോട്ടീസിന്റെ പേരില്‍ ജില്ലാകളക്ടര്‍ക്കെതിരെ ചിലരുടെ ഭാഗത്ത്‌ നിന്നും വഴിവിട്ട ചിലവാക്കുകള്‍ ഉണ്ടായ സാഹചര്യത്തില്‍ ഇത്‌ തുടരാന്‍പാടില്ല എന്ന്‌ താന്‍ പറഞ്ഞിരുന്നു.

ഇതുമായി ബന്ധപ്പെട്ട്‌ തെരഞ്ഞെടുപ്പ്‌ സംവിധാനവുമായി ഒരു ഏറ്റുമുട്ടലിന്‌ ബിജെപി ഇല്ലെന്നും തെരഞ്ഞെടുപ്പ്‌ സുഗമമായി നടക്കണമെന്ന്‌ പറഞ്ഞതിനെ മാപ്പ്‌ പറഞ്ഞതായി ചിത്രീകരിച്ചുവെന്നും ജീവിതത്തില്‍ അങ്ങനെ ആകെ ഒരു തവണ മാത്രമാണ്‌ മീണയെ വിളിച്ചിട്ടുള്ളതെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക