Image

ഇറാനില്‍ നിന്നും ക്രൂഡ് ഓയില്‍ വാങ്ങുന്നതിന് ഇന്ത്യയ്ക്കുള്ള അനുമതി പിന്‍വലിക്കുമെന്ന് അമേരിക്ക

പി.പി. ചെറിയാന്‍ Published on 24 April, 2019
ഇറാനില്‍ നിന്നും ക്രൂഡ് ഓയില്‍ വാങ്ങുന്നതിന് ഇന്ത്യയ്ക്കുള്ള അനുമതി പിന്‍വലിക്കുമെന്ന് അമേരിക്ക
വാഷിങ്ടന്‍ ഡിസി: ഇറാനില്‍ നിന്നും ക്രൂഡ് ഓയില്‍ വാങ്ങുന്നതിന് ഇന്ത്യക്ക് നല്‍കിയിരിക്കുന്ന അനുമതി പിന്‍വലിക്കുമെന്ന് അമേരിക്ക. സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിറയുടെ ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടനെയുണ്ടാകും. മെയ് രണ്ടിനാണ് ഇന്ത്യയ്ക്ക് അനുവദിച്ചിരിക്കുന്ന സമയം അവസാനിക്കുന്നത്. യാതൊരു കാരണവശാലും സമയം നീട്ടി കൊടുക്കില്ലെന്ന് ട്രംപ് അഡ്മിനിസ്‌ട്രേഷന്‍ വ്യക്തമാക്കി.

അഞ്ചു രാഷ്ട്രങ്ങളെയാണ് ഇറാനില്‍ നിന്നും ക്രൂഡ് ഓയില്‍ വാങ്ങുന്നതിന് അമേരിക്ക വിലക്കിയിരിക്കുന്നത്. അമേരിക്കയുടെ സഖ്യ രാഷ്ട്രങ്ങളായ ജപ്പാന്‍, സൗത്ത് കൊറിയ, തുര്‍ക്കി എന്നവയും ഇറാനില്‍ നിന്നും ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ വാങ്ങുന്ന ഇന്ത്യയും ചൈനയുമാണ് മറ്റു രണ്ടു രാഷ്ട്രങ്ങള്‍.

18 മില്യന്‍ ടണ്‍ ക്രൂഡോയിലാണ് ഇന്ത്യ പ്രതിവര്‍ഷം ഇറാനില്‍ നിന്നും വാങ്ങുന്നത്. മെയ് മൂന്നിനു ശേഷം കാലാവധി നീട്ടികൊടുക്കുമോ എന്നതു രഹസ്യമാക്കി വച്ചിരിക്കയാണ്. കഴിഞ്ഞ ഡിസംബറില്‍ ഇറ്റലി, ഗ്രീസ്, തുടങ്ങിയ രാഷ്ട്രങ്ങള്‍  ഇറാനില്‍ നിന്നുള്ള ക്രൂഡ്ഓയില്‍ ഇറക്കുമതി നിര്‍ത്തിവച്ചിരുന്നു.

2015 ല്‍ ന്യുക്ലിയര്‍ ഡീലില്‍ നിന്നും ട്രംപ് പിന്‍വാങ്ങിയിരുന്നു. ക്രൂഡ്ഓയില്‍ കയറ്റുമതിയിലൂടെ ഇറാനു ലഭിക്കുന്ന വിദേശ പണം നിയന്ത്രിക്കുക എന്നതാണ് അമേരിക്ക ഇതുകൊണ്ട് ലക്ഷ്യമിടുന്നത്.

ഇറാനില്‍ നിന്നും ക്രൂഡ് ഓയില്‍ വാങ്ങുന്നതിന് ഇന്ത്യയ്ക്കുള്ള അനുമതി പിന്‍വലിക്കുമെന്ന് അമേരിക്ക
Join WhatsApp News
Oil Thomman 2019-04-24 07:07:56
Crude control on India. What will Moodi cook with or drink for his yoga ? Kaliyuga for Moodi with this cruelty on his consumption, cars, cozy life 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക