Image

പോളിംഗ്‌ ശതമാനത്തിലെ വര്‍ധന മുന്നണികളുടെ ഉറക്കം കെടുത്തുന്നു

Published on 24 April, 2019
പോളിംഗ്‌ ശതമാനത്തിലെ വര്‍ധന  മുന്നണികളുടെ ഉറക്കം കെടുത്തുന്നു


ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പോളിംഗ്‌ ശതമാനത്തിലുണ്ടായ വര്‍ധന മുന്നണികളുടെ ഉറക്കം കെടുത്തുന്നു. കഴിഞ്ഞ തവണത്തെ പോളിംഗ്‌ ശതമാനമായ 74.04 ശതമാനത്തില്‍ നിന്ന്‌ നല്ല വര്‍ധനയാണ്‌ ഇത്തവണയുണ്ടായിരിക്കുന്നത്‌.


പോളിംഗ്‌ ശതമാനം കൂടുമ്പോള്‍ അതിന്റെ ആനുകൂല്യം തങ്ങള്‍ക്കായിരിക്കുമെന്ന്‌ ഓരോ മുന്നണിയും പ്രതീക്ഷിക്കുന്നു. എന്നാല്‍, ഇത്തവണ സംസ്ഥാനത്ത്‌ പരക്കെയുണ്ടായ വര്‍ധിച്ച പോളിംഗ്‌ ശതമാനം ചില സൂചനകള്‍ നല്‍കുന്നു.

വയനാട്ടിലുണ്ടായ കനത്ത പോളിംഗ്‌ രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യം കൊണ്ട്‌ തന്നെയാണ്‌. രാഹുലിന്റെ കേരളത്തിലേക്കുള്ള വരവ്‌ യു ഡി എഫിനെ പൊതുവേ ഊര്‍ജസ്വലരാക്കിയുരുന്നു. ഇതിനെ മറികടക്കാന്‍ എല്‍ ഡി എഫും ശക്തമായി പ്രവര്‍ത്തിച്ചു. ഇതാവാം പോളിംഗ്‌ ശതമാനത്തിലുണ്ടായ വര്‍ധനക്ക്‌ കാരണമെന്ന്‌ കണക്കാക്കുന്നു.

ഒപ്പം എന്‍ ഡി എയുടെ ശക്തമായ സന്നിധ്യവും മണ്ഡലങ്ങളില്‍ ത്രികോണമത്സരം സൃഷ്ടിച്ചു. ബി ജെ പിക്ക്‌ വിജയപ്രതീക്ഷ നല്‍കുന്ന തിരുവനന്തപുരം, പത്തനംതിട്ട മണ്ഡലങ്ങളില്‍ മുന്‍തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച്‌ കനത്തപോളിംഗ്‌ ആയിരുന്നു.

സാധാരണ പോളിംഗ്‌ ശതമാനം കൂടുമ്പോള്‍ അതിന്റെ ഗുണഫലം യു ഡി എഫിനാണ്‌ ലഭിക്കാറുള്ളത്‌. എല്‍ ഡി എഫിന്റെ വോട്ടുകള്‍ പാര്‍ട്ടി സംവിധാനം ഉപയോഗിച്ച്‌ പോള്‍ ചെയ്യിക്കുക പതിവാണ്‌. വോട്ട്‌ ചെയ്യാതെ പോകുന്നത്‌ യു ഡി എഫിന്റേതായിക്കും. എന്നാല്‍, ഇത്തവണ ഉണ്ടായ പോളിംഗ്‌ വര്‍ധന ഇടതുപക്ഷത്തെ അസ്വസ്ഥരാക്കുന്നു


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക