Image

ചീഫ് ജസ്റ്റിസിനെതിരെയുള്ള ലൈംഗിക ആരോപണം ; പിന്നില്‍ ആരെന്ന് കണ്ടെത്തണമെന്ന് കോടതി

Published on 24 April, 2019
ചീഫ് ജസ്റ്റിസിനെതിരെയുള്ള ലൈംഗിക ആരോപണം ; പിന്നില്‍ ആരെന്ന് കണ്ടെത്തണമെന്ന് കോടതി
ന്യൂഡല്‍ഹി : ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്‌ക്കെതിരെയുള്ള ലൈംഗിക ആരോപണക്കേസില്‍ പരാതിക്കാരിയുടെ പിന്നില്‍ പ്രവര്‍ത്തിച്ചത് ആരെന്ന് കണ്ടെത്തണമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര.പരാതിയുടെ പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്നാണ് നിലവില്‍ അന്വേഷിക്കുന്നത്. പരാതിയില്‍ അന്വേഷണം വേണമെന്നും എന്നാല്‍ മുന്‍വിധിയോടുകൂടിയുള്ള അന്വേഷണം പാടില്ലെന്നും മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജെയിംസ് വ്യക്തമാക്കി. കേസ് നാളത്തേക്ക് മാറ്റിവെച്ചിരിക്കുകയാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക