Image

ലോക്‌സഭ തെരഞ്ഞെടുപ്പ്;പത്തനംതിട്ടയില്‍ വിധി നിര്‍ണയിക്കുന്നത് വിശ്വാസം: കെ സുരേന്ദ്രന്‍

Published on 24 April, 2019
ലോക്‌സഭ തെരഞ്ഞെടുപ്പ്;പത്തനംതിട്ടയില്‍ വിധി നിര്‍ണയിക്കുന്നത് വിശ്വാസം: കെ സുരേന്ദ്രന്‍

പത്തനംതിട്ട: ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഏറ്റവും വാശിയേറിയ പോരാട്ടം നടക്കുന്ന പത്തനംതിട്ട മണ്ഡലത്തില്‍ വിശ്വാസമാണു വിധി നിര്‍ണയിക്കുകയെന്ന് എന്‍ഡിഎ സ്ഥാനാര്‍ഥി കെ.സുരേന്ദ്രന്‍.

പത്തനംതിട്ടയില്‍ വലിയ ഭൂരിപക്ഷത്തില്‍ താന്‍ ജയിക്കും. പരാജയഭീതി പൂണ്ട മുഖ്യമന്ത്രിയുടെ വിറളി പിടിച്ച മുഖമാണു മാധ്യമ പ്രവര്‍ത്തകര്‍ക്കു മുന്നില്‍ കണ്ടെതെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

74 ശതമാനമാണ് പത്തനംതിട്ടയിലെ പോളിംഗ്.ഏഴ് നിയോജക മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന പത്തനംതിട്ട ലോക്സഭാ മണ്ഡലത്തില്‍ എല്ലാ മണ്ഡലങ്ങളിലും അന്‍പത് ശതമാനത്തിലധികം വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക