Image

രഹ്ന ഫാത്തിമക്കെതിരെ എന്‍ഐഎ അന്വേഷണം, നടപടി എടുക്കണമെന്ന് പി‌എം‌ഒ

Published on 24 April, 2019
രഹ്ന ഫാത്തിമക്കെതിരെ എന്‍ഐഎ അന്വേഷണം, നടപടി എടുക്കണമെന്ന് പി‌എം‌ഒ

കൊച്ചി:ശബരിമലയില്‍ ആചാര ലംഘനത്തിന് മുതിര്‍ന്ന വനിതാ ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമക്കെതിരെ എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ടുള്ള പരാതിയില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഇടപെടല്‍. പരാതിയില്‍ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസ് സംസ്ഥാന അഡിഷണല്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി.

നിര്‍ദേശത്തെ തുടര്‍ന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി സംസ്ഥാന പോലീസ് മേധാവിയ്ക്ക് കത്ത് നല്‍കി. സമൂഹ മാധ്യമങ്ങളിലൂടെ ശബരിമല അയ്യപ്പനെ അധിക്ഷേപിക്കുകയും മല കയറാന്‍ ശ്രമിക്കുകയും ചെയ്ത രെഹാന ഫാത്തിമക്കെതിരെ എന്‍ഐഎ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഓര്‍ഗനൈസര്‍ വാരിക സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റും ഭാരതീയ വിചാരകേന്ദ്രം ട്രഷററുമായ എസ്.ചന്ദ്രശേഖറുമാണ് പരാതി നല്‍കിയത്.

ബിഎസ്‌എന്‍എല്‍ ജീവനക്കാരിയായ രഹ്‌നാ ഫാത്തിമ വകുപ്പിന്റെ അനുമതിയില്ലാതെ വിദേശ യാത്ര നടത്തിയതായും ചുംബനസമരത്തില്‍ പങ്കെടുത്തതായും പ്രധാനമന്ത്രിക്ക് അയച്ച പരാതിയില്‍ പറയുന്നു. പോലീസിന്റെയും സര്‍ക്കാരിന്റെയും സഹായത്തോടെ ശബരിമലയില്‍ കയറാന്‍ ശ്രമിച്ച രഹ്ന ഫാത്തിമയെ ഭക്തര്‍ തടയുകയായിരുന്നു. ഇതിനു പിന്നാലെ കമ്മ്യൂണിസ്റ്റ് ഭീകരര്‍ സംഘടിപ്പിച്ച സ്വീകരണ യോഗത്തില്‍ രഹ്ന ഫാത്തിമ പങ്കെടുത്തതായും പരാതിയില്‍ പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക