Image

മൃഗങ്ങളുമായി ലൈംഗീക ബന്ധത്തിലേര്‍പ്പെട്ട മൂന്ന് പേര്‍ക്ക് 21 മുതല്‍ 40 വര്‍ഷം വരെ തടവ്

പി.പി. ചെറിയാന്‍ Published on 24 April, 2019
മൃഗങ്ങളുമായി ലൈംഗീക ബന്ധത്തിലേര്‍പ്പെട്ട മൂന്ന് പേര്‍ക്ക് 21 മുതല്‍ 40 വര്‍ഷം വരെ തടവ്
പെന്‍സില്‍വേനിയ: കുതിര, പശു, ആട്, പട്ടി എന്നീ മൃഗങ്ങളുമായി ലൈംഗീക ബന്ധത്തിലേര്‍പ്പെട്ട മൂന്നു പേരെ 21 മുതല്‍ 40 വര്‍ഷം വരെ ജയിലിലടയ്ക്കാന്‍ കോടതി ഉത്തരവിട്ടു. മൃഗസ്‌നേഹികളായ മാത്യു ബ്രു ബേക്കര്‍ (31), മാര്‍ക്ക് മെസിന്‍ കോഫ് (34), ടെറി വാലസ് (41) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.

പെണ്‍കുതിരകളെയും മറ്റുമാണ് ഇവര്‍ ലൈംഗീക ബന്ധത്തിന് ഉപയോഗിതച്ചതെന്നും ഈ മൃഗങ്ങളെയെല്ലാം പെന്‍സില്‍വേനിയ സൊസൈറ്റി ഫോര്‍  പ്രിവെന്‍ഷന്‍ ക്രൂവല്‍റ്റി ആനിമല്‍സ് കേന്ദ്രത്തിലേക്ക് മാറ്റിയതായും അധികൃതര്‍ അറിയിച്ചു. ഏപ്രില്‍ 22 തിങ്കളാഴ്ച പെന്‍സില്‍വേനിയ കോടതിയാണ് പ്രതികള്‍ക്ക് ശിക്ഷ വിധിച്ചത്.

മൃഗങ്ങളോടു ഇത്രയും ക്രൂരമായി പെരുമാറിയ മറ്റൊരു കേസ് ഇതുവരെ ഉണ്ടായിട്ടില്ലെന്ന് ഡിസ്ട്രിക്ട് അറ്റോര്‍ണി ഓഫിസ് പറഞ്ഞു. കഴിഞ്ഞ ഓഗസ്റ്റ് മാസമാണ് ഇവര്‍ക്കെതിരെ പോലീസ് കേസെടുത്തത്. അപമാനകരമായ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുമെന്ന് ക്ലിയര്‍ ഫീല്‍ഡ് കൗണ്ടി ഡിസ്ട്രിക്ട് അറ്റോര്‍ണി വില്യം ഷോ പറഞ്ഞു.

മൃഗങ്ങളുമായി ലൈംഗീക ബന്ധത്തിലേര്‍പ്പെട്ട മൂന്ന് പേര്‍ക്ക് 21 മുതല്‍ 40 വര്‍ഷം വരെ തടവ്
Join WhatsApp News
ഇതൊരു വിചിത്ര ലോകം തന്നെ 2019-04-24 07:50:04
പകുതി മനുഷ്യനും പകുതി മൃഗവുമായി ഒരു മനുഷ്യ മൃഗത്തെ സൃഷ്ടിക്കാനുള്ള ശ്രമമായിരിക്കും .  കൊലപാതകികൾക്ക് വോട്ടു ചെയ്യാനുള്ള അവകാശം നൽകണം എന്ന് വാദിക്കുന്ന ബെർണി സാണ്ടേഴ്സിനെ തോൽപ്പിക്കാൻ ട്രംപിന്റെ പുതിയ ആശയം ആയിരിക്കും ഒരു മനുഷ്യ മൃഗത്തെ ഉണ്ടാക്കി മത്സരിപ്പിക്കുക എന്നത് . ഇതൊരു വിചിത്ര ലോകം തന്നെ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക