Image

നരേന്ദ്രമോദിയുടെ റോഡ്‌ ഷോ; തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ റിപ്പോര്‍ട്ട്‌ തേടി

Published on 24 April, 2019
നരേന്ദ്രമോദിയുടെ റോഡ്‌ ഷോ; തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ റിപ്പോര്‍ട്ട്‌ തേടി


ന്യൂഡല്‍ഹി: വോട്ട്‌ ചെയ്യാനെത്തിയ നരേന്ദ്രമോദി റോഡ്‌ ഷോ നടത്തിയ സംഭവത്തില്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ റിപ്പോര്‍ട്ട്‌ തേടി.ഗുജറാത്ത്‌ മുഖ്യ തെരഞ്ഞെടുപ്പ്‌ ഓഫീസറോടാണ്‌ ഡെപ്യൂട്ടി തെരഞ്ഞെടുപ്പ്‌ കമ്മീഷണര്‍ റിപ്പോര്‍ട്ട്‌ ആവശ്യപ്പെട്ടത്‌.

അമിത്‌ ഷാ മത്സരിക്കുന്ന ഗാന്ധി നഗറില്‍ വോട്ടുചെയ്യാനെത്തിയപ്പോഴാണ്‌ മോദി റോഡ്‌ ഷോ നടത്തിയത്‌.

ഇത്‌ പെരുമാറ്റച്ചട്ട ലംഘനമാണെന്ന്‌ ചൂണ്ടിക്കാണിച്ച്‌ പ്രതിപക്ഷം നല്‍കിയ പരാതിയിലാണ്‌ കമ്മീഷന്റെ നടപടി



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക