Image

തൊവരിമലയില്‍ പൊലീസ്‌ നടപടിക്കിടെ ചിതറിയോടിയ ആദിവാസികള്‍ കാടുകളിലും വയലുകളിലുമായി ഒറ്റപ്പെട്ട അവസ്ഥയില്‍

Published on 24 April, 2019
തൊവരിമലയില്‍ പൊലീസ്‌ നടപടിക്കിടെ ചിതറിയോടിയ ആദിവാസികള്‍  കാടുകളിലും വയലുകളിലുമായി ഒറ്റപ്പെട്ട അവസ്ഥയില്‍

കല്‍പറ്റ: വയനാട്‌ തൊവരിമലയില്‍ പൊലീസ്‌ നടപടിക്കിടെ ഓടി രക്ഷപ്പെട്ട ആദിവാസികള്‍ ഭക്ഷണം പോലും കിട്ടാതെ ഒറ്റപ്പെട്ട അവസ്ഥയില്‍. അതിരാവിലെ സര്‍വ്വ സന്നാഹങ്ങളുമായി സമരസ്ഥലത്തേക്ക്‌ ഇരച്ചുകയറിയ പൊലീസ്‌ ആദിവാസികളെ  വിരട്ടിയോടിക്കുകയാണുണ്ടായത്‌.

ചിതറിയോടിയ ആദിവാസികള്‍ തൊവരിമലയുടെ താഴ്‌വാരങ്ങളിലെ വയലുകളിലും കാടുകളിലും ഒറ്റപ്പെട്ട്‌ കിടക്കുകയാണ്‌.
കുട്ടികള്‍ക്ക്‌ നേരെ പോലും പൊലീസ്‌ അതിക്രമമുണ്ടായിട്ടുണ്ട്‌. മാടക്കര കുളിപ്പുര പണിയ കോളനിയിലെ ചുണ്ടന്‍ എന്നയാളുടെ മകള്‍ അമ്മിണി, ശാന്തയുടെ മകള്‍ ആതിര എന്നിവരെ വനം വകുപ്പ്‌ ഉദ്യോഗസ്ഥര്‍ ജീപ്പില്‍ കയറ്റിക്കൊണ്ടു പോയിട്ടുണ്ട്‌. ഇവരെ കുറിച്ച്‌ ഇതുവരെ ഒരു വിവരവും ലഭിച്ചിട്ടില്ല.

രാവിലെ പൊലീസ്‌ മാധ്യമങ്ങളെ പോലും പ്രവേശിപ്പിക്കാതെയാണ്‌ ആദിവാസികള്‍ക്ക്‌ നേരെ ബലം പ്രയോഗിച്ചത്‌.

സമരം ചെയ്‌തവരുടെ വീട്ടുപകരണങ്ങളും വസ്‌ത്രങ്ങളും ഭക്ഷണവസ്‌തുക്കളുമെല്ലാം പൊലീസ്‌ പിടിച്ചെടുക്കുകയും നശിപ്പിക്കുകയും ചെയ്‌തിട്ടുണ്ട്‌.

വനഭൂമിയില്‍ കുടില്‍കെട്ടി സമരം ചെയ്യുന്നത്‌ 90 ശതമാനവും ആദിവാസികളാണ്‌. തെരഞ്ഞെടുപ്പ്‌ കഴിഞ്ഞതിന്‌ പിന്നാലെയാണ്‌ മുത്തങ്ങ സമരത്തില്‍ പങ്കെടുത്ത്‌ ജയില്‍ വാസം അനുഭവിച്ചവരടക്കം നൂറു കണക്കിന്‌ ആദിവാസി കുടുംബങ്ങള്‍ക്കെതിരെ പൊലീസ്‌ ബലംപ്രയോഗിച്ചിരിക്കുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക