കേരളത്തിലെ വാണിജ്യ ബാങ്കുകളിലെ
മൊത്തം നിക്ഷേപം 2018 ഡിസംബര്‍ അവസാനിക്കുമ്പോള്‍ 478,855 കോടി രൂപയായി ഉയര്‍ന്നു.
2018 സെപ്തംബറില്‍ മൊത്തം നിക്ഷേപം 471,150 കോടി രൂപയായിരുന്നതാണ് ഇപ്പോള്‍ 7705
കോടി രൂപയുടെ വര്‍ധന രേഖപ്പെടുത്തിയിരിക്കുന്നത്.
എന്‍ ആര് ഐ നിക്ഷേപം 186,376
കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ
മൂന്നാംപാദമായ സെപ്തംബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ വിദേശമലയാളികളുടെ
നിക്ഷേപത്തിലുണ്ടായ വര്‍ദ്ധനവ് 4753 കോടി രൂപയാണ്.
വാണിജ്യ ബാങ്കുകളുടെ
മൊത്തം വായ്പ ഡിസംബറില്‍ 314,412 കോടി രൂപയാണ്. വായ്പയില്‍ 9165 കോടിയുടെ
വര്‍ധനവുണ്ടായി. എന്നാല്‍ വായ്പാ-നിക്ഷേപാനുപാതത്തിലുണ്ടായ(സി.ഡി റേഷ്യോ)
വര്‍ദ്ധന നാമമാത്രമാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടംപാദത്തില് 65
ശതമാനമായിരുന്ന വായ്പാ-നിക്ഷേപാനുപാതം മൂന്നാം പാദത്തില്‍ 65.66 ശതമാനമായി
മാത്രമാണ് ഉയര്‍ന്നത്.