Image

കെഎംആര്‍എം രജതോത്സവ് 2019 ' മെഗാ കാര്‍ണിവലിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Published on 24 April, 2019
കെഎംആര്‍എം രജതോത്സവ് 2019 ' മെഗാ കാര്‍ണിവലിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി


കുവൈത്ത്: കുവൈത്തില്‍ ഇരുപത്തിയഞ്ചു പ്രവര്‍ത്തന വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ കെഎംആര്‍എം, രജത ജൂബിലിവര്‍ഷ ആഘോഷങ്ങളുടെ ഭാഗമായി ഒട്ടനവധി പുതുമകളോടെ അവതരിപ്പിക്കുന്ന പ്രഥമ മെഗാ കാര്‍ണിവലിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു. 

കുവൈറ്റ് ആര്‍ദിയാ അല്‍ ജവാഹറ ഓപ്പണ്‍ ടെന്റിലെ മാര്‍ ഈവാനിയോസ് നഗറില്‍ ഏപ്രില്‍ 26നു രാവിലെ എട്ടു മുതല്‍ അഞ്ചു വേദികളിലായി കേരളത്തിന്റെ സാംസ്‌കാരിക വൈവിധ്യം വിളിച്ചോതുന്ന വിനോദ പ്രദങ്ങളായ വിവിധ മേളകളാണ് അരങ്ങേറുന്നത്.

നാടന്‍ ഫുഡ് ഫെസ്റ്റിവല്‍, ലൈവ് കുക്കറി ഷോ, കുട്ടികള്‍ക്ക് ആര്‍ത്തുല്ലസിക്കാന്‍ സാഹസികത തുളുന്പുന്ന കാര്‍ണിവല്‍ റയിഡുകളും കുതിരസവാരിയും, വരയുടെ സൗന്ദര്യവുമായി കലാകാരന്മാര്‍ ഒരുക്കുന്ന ആര്‍ട്‌സ് കോര്‍ണറുകള്‍, ഫോട്ടോഗ്രാഫി മത്സരം, പാചക മത്സരം, പെനാല്‍ട്ടി ഷൂട്ട് ഔട്ട്, ചെസ് മത്സരം, ഉല്ലാസകരമായ കലാകായിക മത്സരമേള, വിസ്മയങ്ങളുമായി മാജിക് ഷോ, മോട്ടോര്‍ ഷോ, മുപ്പതില്‍പരം കലാകാരന്മാരും നിരവധി ഗായകരും ഒന്നു ചേര്‍ന്നൊരുക്കുന്ന സംഗീത വിസ്മയ വിരുന്ന് തുടങ്ങിയവ കാര്‍ണിവലിനെ വര്‍ണാഭമാക്കും. 63 ഭാഷകളില്‍ ഒരേ സമയം പാടി ലോക റിക്കോര്‍ഡിന് അര്‍ഹയായ പൂജ പ്രേമിന്റെ നിറസാന്നിദ്ധ്യം ഈ മഹാ മേളയുടെ സവിശേഷതയായിരിക്കും. പ്രവേശനം സൗജന്യമാണ്. 

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക