ഫിലാഡല്‍ഫിയ: പമ്പ മലയാളി അസോസിയേഷന് 2019 ലോക സഭാ ഇലെക്ഷന് ഡിബേറ്റ് സംഘടിപ്പിക്കുന്നു. നോര്‍ത്ത് ഈസ്റ്റ് ഫിലാഡല്‍ഫിയയില്‍ 9726 ബസെല്റ്റന് അവന്യൂ വിലുള്ള പമ്പ ബില്‍ഡിംഗ് വച്ച് ഏപ്രില്‍ 27 ആം തീയതി ശനിയാഴ്ച വൈകിട്ട് 4 മണിക്കാണ് പരിപാടി നടത്തപ്പെടുക.
അടുത്തതായി ഇന്ത്യയെ ആര് നയിക്കും " രാഹുലോ മോദിയോ " എന്ന വിഷയത്തെ ആസ്പദമാക്കി ചര്‍ച്ച നടത്തപ്പെടുന്നതാണ് . എല്ലാ രാഷ്ട്രീയ പ്രേമികളെയും പരിപാടിയിലേക്ക് ക്ഷണിക്കുന്നതായി സംഘാടക സമിതി അറിയിച്ചു.
ജോര്‍ജ് കുട്ടി ലൂക്കോസ് ആണ് മുഖ്യ സംഘാടകന്‍. അഡ്വ . ബാബു വര്‍ഗീസ് , ജേക്കബ് കോര, എബി മാത്യു എന്നിവര്‍ പരിപാടി നിയന്ത്രിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് മോഡി ജേക്കബ് 2156670801 സുമോദ് റ്റി നെല്ലിക്കാല 2673228527 , ജോര്‍ജ് ഓലിക്കല്‍ 2158734365 രാജന് സാമുവേല്‍ 2154351015 എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്