Image

കാനഡ സ്പിരിച്ച്വല്‍ ഗ്രൂപ്പ് REBOOT 2019 സമാപിച്ചു.

സാം പടിഞ്ഞാറേക്കര Published on 25 April, 2019
കാനഡ സ്പിരിച്ച്വല്‍ ഗ്രൂപ്പ്  REBOOT 2019  സമാപിച്ചു.
മാര്‍ക്കം  : ( ടോറോണ്ടോ ): കാനഡ സ്പിരിച്ച്വല്‍ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ 'REBOOT 2019'  മാര്‍ക്കം   ഫുള്‍ ഗോസ്പല്‍അസംബ്‌ളിയില്‍ വെച്ച്  ഏപ്രില്‍ 20 നു നടന്നു  ഈസ്റ്റര്‍ ദിനത്തോട് അനുബന്ധിച്ചു നടത്തിയ ഈ യുവജന സമ്മേളനത്തില്‍   ടോറോണ്ടോ കൂടാതെ നയാഗ്ര, ലണ്ടന്‍, കിങ്സ്റ്റണ്‍, പീറ്റര്‍ബറോ, ബാരി തുടങ്ങിയ പട്ടണങ്ങളില്‍ നിന്ന് നൂറോളം കോളേജ്  വിദ്യാര്‍ത്ഥികള്‍  പങ്കെടുത്തു. പരസ്പരം പരിചയപ്പെടാനും സൗഹൃദം പുലര്‍ത്താനും, ആത്മീയ ഉത്തേജനത്തിനും  REBOOT 2019 നു സാധിച്ചു. റവ. സുനില്‍ ഫ്രാന്‍സിസ് (ഗോവ ) മുഖ്യ പ്രഭാഷകനായിരുന്നു. ആശിഷ്, അനുഗ്രഹ്, ഫിന്നി ബെന്‍, ഹെന്ന. രോഹിത് തുടങ്ങിയവര്‍ സംഗീത ദിശക്ക് നേതൃത്വം നല്കി.

ലിനോ ഇ സാമുവേല്‍ , അലെന്‍ മാത്യു,ജൂലി എബ്രഹാം തുടങ്ങിയവര്‍  ഈ യുവജന സമ്മേളനത്തിന് നേതൃത്വം കൊടുത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക