Image

അന്തര്‍സംസ്ഥാന സര്‍വീസ്‌ നടത്തുന്ന ബസുകളെ നിയന്ത്രിക്കാന്‍ കര്‍ശന നടപടി: മന്ത്രി എ. കെ. ശശീന്ദ്രന്‍

Published on 25 April, 2019
അന്തര്‍സംസ്ഥാന സര്‍വീസ്‌ നടത്തുന്ന ബസുകളെ നിയന്ത്രിക്കാന്‍ കര്‍ശന നടപടി: മന്ത്രി എ. കെ. ശശീന്ദ്രന്‍


അന്തര്‍സംസ്ഥാന സര്‍വീസ്‌ നടത്തുന്ന സ്വകാര്യ ബസുകളെ നിയന്ത്രിക്കാന്‍ ഗതാഗത വകുപ്പ്‌ കര്‍ശന നടപടി സ്വീകരിക്കുമെന്ന്‌ ഗതാഗത മന്ത്രി എ. കെ. ശശീന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇത്തരം ബസുകളില്‍ സ്‌പീഡ്‌ ഗവര്‍ണറുകളും ജി. പി. എസും നിര്‍ബന്ധമാക്കും. ജൂണ്‍ ഒന്നു മുതല്‍ കേരളത്തില്‍ സര്‍വീസ്‌ നടത്തുന്ന അന്തര്‍സംസ്ഥാന ബസുകളില്‍ ജി. പി. എസ്‌ സംവിധാനം ഉണ്ടാവണമെന്ന്‌ തീരുമാനിച്ചിട്ടുണ്ട്‌.

ഇത്തരം ബസുകള്‍ അമിത ചാര്‍ജ്‌ ഈടാക്കുന്നതായാണ്‌ പരാതി. കോണ്‍ട്രാക്ട്‌ കാര്യേജുകളുടെ നിരക്കിനെ സംബന്ധിച്ച്‌ പഠിച്ച്‌ റിപ്പോര്‍ട്ട്‌ നല്‍കാന്‍ ഫെയര്‍ സ്റ്റേജ്‌ നിര്‍ണയിക്കാന്‍ നിശ്ചയിച്ചിട്ടുള്ള ജസ്റ്റിസ്‌ രാമചന്ദ്രന്‍ കമ്മീഷനോട്‌ അഭ്യര്‍ത്ഥിക്കും. ഇത്തരം വാഹനങ്ങള്‍ ചരക്ക്‌ കൊണ്ടുപോകുന്നത്‌ കര്‍ശനമായി തടയും. ഇതിന്‌ പോലീസിന്റേയും നികുതി വകുപ്പിന്റേയും സഹായം തേടും. എല്‍. എ. പി. ടി ലൈസന്‍സുള്ള ഏജന്‍സികള്‍ മുഖേനയാണ്‌ ഇപ്പോള്‍ ബുക്കിംഗ്‌ നടത്തുന്നത്‌.

ഇവയുടെ പ്രവര്‍ത്തനം പരിശോധിച്ചു വരികയാണ്‌. 46 എണ്ണം ലൈസന്‍സില്ലാതെയാണ്‌ പ്രവര്‍ത്തിക്കുന്നതെന്ന്‌ കണ്ടെത്തി. ഇവര്‍ ഒരാഴ്‌ചയ്‌ക്കുള്ളില്‍ മതിയായ രേഖകള്‍ ഹാജരാക്കിയില്ലെങ്കില്‍ അടച്ചു പൂട്ടാന്‍ നടപടിയെടുക്കും. ഇത്തരം സ്ഥാപനങ്ങള്‍ക്ക്‌ ലൈസന്‍സ്‌ നല്‍കുന്നതിന്‌ വ്യക്തമായ മാനദണ്ഡങ്ങള്‍ നിശ്ചയിക്കും.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക