Image

അസം ഖാന്‍ തെരഞ്ഞെടുപ്പുകളില്‍ ജയിച്ചത്‌ കള്ളവോട്ട്‌ നേടിയാണെന്ന്‌ ജയപ്രദ

Published on 25 April, 2019
അസം ഖാന്‍ തെരഞ്ഞെടുപ്പുകളില്‍ ജയിച്ചത്‌ കള്ളവോട്ട്‌ നേടിയാണെന്ന്‌ ജയപ്രദ


ലഖ്‌നൗ: അസം ഖാന്‍ കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ ജയിച്ചത്‌ കള്ളവോട്ട്‌ നേടിയാണെന്ന്‌ നടിയും ബിജെപി സ്ഥാനാര്‍ത്ഥിയുമായ ജയപ്രദ. തെരഞ്ഞെടുപ്പില്‍ മുസ്ലിങ്ങളെ വോട്ട്‌ ചെയ്യാന്‍ തന്റെ മണ്ഡലത്തിലെ ജില്ലാ ഭരണകൂടം അനുവദിക്കില്ലെന്ന അസം ഖാന്റെ പരാമര്‍ശത്തിനെതിരെ പ്രതികരിക്കുകയായിരുന്നു ജയപ്രദ.

പരാജയം മുന്നില്‍ കണ്ട്‌ പേടിച്ചിട്ടാണ്‌ അസം ഖാന്‍ ഇത്തരത്തിലുള്ള പ്രസ്‌താവനകള്‍ ഇറക്കുന്നത്‌. ബൂത്തുകളില്‍ കള്ള വോട്ട്‌ ചെയ്യുന്നതിന്‌ അദ്ദേഹം സഹായിക്കും. കഴിഞ്ഞ 20 വര്‍ഷമായി കള്ള വോട്ടുകള്‍ നേടിയാണ്‌ അസം ഖാന്‍ തെരഞ്ഞെടുപ്പുകളില്‍ ജയിച്ചതെന്നും ജയപ്രദ പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക