Image

ചീഫ്‌ ജസ്റ്റിസിന്‌ എതിരെയുള്ള പീഡനപരാതിയില്‍ കോടതിയുടെ താക്കീത്‌

Published on 25 April, 2019
ചീഫ്‌ ജസ്റ്റിസിന്‌ എതിരെയുള്ള പീഡനപരാതിയില്‍ കോടതിയുടെ താക്കീത്‌


സമ്പന്നരും ശക്തരും തീ കൊണ്ട്‌ കളിക്കുകയാണെന്ന്‌ സുപ്രീം കോടതി. ഇവര്‍ സുപ്രീം കോടതിയുമായി മത്സരിക്കുകയാണെന്ന്‌ ജസ്റ്റിസ്‌ അരുണ്‍ മിശ്ര. ഇത്തരക്കാര്‍ക്ക്‌ സുപ്രീം കോടതിയുടെ നടപടികളില്‍ ഇടപെടുന്നതിന്‌ അധികാരമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സുപ്രീം കോടതി ചീഫ്‌ ജസ്റ്റിസ്‌ രഞ്‌ജന്‍ ഗൊഗോയ്‌ക്കെതിരെയുള്ള പീഡന ആരോപണം പരിഗണിക്കുന്നതിനിടെയാണ്‌ കോടതി ഇക്കാര്യം വ്യക്തമാക്കിയത്‌. മുദ്രവെച്ച കവറില്‍ കേസിലെ ഗൂഢാലോചനയില്‍ അഭിഭാഷകന്‍ സുപ്രീം കോടതിയില്‍ തെളിവ്‌ സമര്‍പ്പിച്ചു. ഇവരുടെ പേരുകള്‍ വെളിപ്പെടുത്താന്‍ സാധിക്കില്ലെന്ന്‌ ഉത്സവ്‌ സിങ്ങ്‌ ബൈന്‍സ്‌ കോടതിയില്‍ വാദിച്ചു.

അറ്റോര്‍ണി ജനറല്‍ ഈ നിലപാടിനെ എതിര്‍ത്ത്‌ രംഗത്ത്‌ വന്നു. കേസ്‌ പരിഗണിക്കുന്നതിനിടെ കോടതിയെ പ്രകോപിപ്പിക്കരുതെന്നും ജസ്റ്റിസ്‌ ഓര്‍മ്മിപ്പിച്ചു.

നേരത്തെ സുപ്രീം കോടതി ചീഫ്‌ ജസ്റ്റിസ്‌ രഞ്‌ജന്‍ ഗൊഗോയിക്കെതിരെ പീഡനാരോപണം ഉന്നയിച്ചതിന്‌ പിന്നില്‍ റിലയന്‍സ്‌ കമ്മ്യൂണിക്കേഷന്‍സ്‌ ചെയര്‍മാന്‍ അനില്‍ അംബാനിക്ക്‌ വേണ്ടി ഇന്ത്യയുടെ പരമോന്നത ന്യായപീഠത്തിന്റെ വിധി തിരുത്തിയതിന്‌ പുറത്താക്കപ്പെട്ട സുപ്രീം കോടതി ഉദ്യോഗസ്ഥരുമെന്ന്‌ സത്യവാങ്‌മുലം സമര്‍പ്പിച്ചിരുന്നു


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക