Image

മോദി വീണ്ടും പ്രധാനമന്ത്രിയായാല്‍ ഉത്തരവാദി രാഹുലെന്ന്‌ കെജരിവാള്‍

Published on 25 April, 2019
മോദി വീണ്ടും പ്രധാനമന്ത്രിയായാല്‍  ഉത്തരവാദി രാഹുലെന്ന്‌ കെജരിവാള്‍


ന്യൂഡല്‍ഹി: കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്‌ക്ക്‌ വിമര്‍ശനവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്‌ കെജരിവാള്‍. മോദി വീണ്ടും അധികാരത്തിലെത്തിയാല്‍ അതിന്റെ ഉത്തരവാദി രാഹുല്‍ ആയിരിക്കുമെന്ന്‌ കെജരിവാള്‍ പറഞ്ഞു. ആം ആദ്‌മിപാര്‍ട്ടിയുടെ പ്രകടന പത്രിക പുറത്തിറക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു കെജരിവാള്‍.

രാജ്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാനുള്ള നിര്‍ണായ തെരഞ്ഞെടുപ്പാണ്‌ ഇപ്പോള്‍ നടക്കുന്നത്‌. ബിജെപി ന്യൂനപക്ഷ വിരുദ്ധമാണെന്നും, രാജ്യ താല്‍പര്യത്തിനാണ്‌ മുന്‍ഗണന നല്‍കുകയെന്നും അദ്ദേഹം പറഞ്ഞു. മോദിയെയും അമിത്‌ഷായെയും അധികാരത്തില്‍നിന്ന്‌ പുറത്താക്കുകയാണ്‌ തെരഞ്ഞെടുപ്പിന്റെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക