Image

ഞാന്‍ എല്ലാവര്‍ക്കും രസഗുള നല്‍കാറുണ്ട്" ; വോട്ട് നല്‍കാറില്ല : പ്രധാനമന്ത്രിക്ക് മമതയുടെ പരോക്ഷ തിരിച്ചടി

Published on 25 April, 2019
ഞാന്‍ എല്ലാവര്‍ക്കും രസഗുള നല്‍കാറുണ്ട്" ; വോട്ട് നല്‍കാറില്ല : പ്രധാനമന്ത്രിക്ക് മമതയുടെ പരോക്ഷ തിരിച്ചടി

ശ്രീറാംപൂര്‍: താന്‍ എല്ലാവര്‍ക്കും രസഗുളയും മധുരവും സമ്മാനങ്ങളും നല്‍കാറുണ്ടെന്നും എന്നാല്‍ അവര്‍ക്കൊന്നും തന്റെ വോട്ട് നല്‍കാറില്ലെന്നും പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി ചലച്ചിത്രതാരം അക്ഷയ്കുമാറുമായി നടത്തിയ അഭിമുഖത്തിനിടെ നടത്തിയ പ്രസ്താവനോയട് പ്രതികരിക്കുകയായിരുന്നു മമത.

'ഞാന്‍ എല്ലാവര്‍ക്കും രസഗുള നല്‍കാറുണ്ട്. പൂജാ സമയത്ത് സമ്മാനങ്ങളും അയക്കും. എന്നാല്‍ താന്‍ അവര്‍ക്ക്‌ തന്റെ ഒരു വോട്ടു പോലും നല്‍കാറില്ല'- മമത പറഞ്ഞു. പ്രധാനമന്ത്രിയുടെ പേര് പരാമര്‍ശിക്കാതെയായിരുന്നു മമതയുടെ തിരിച്ചടി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക