Image

തോമസ് ചാഴിക്കാടന് പിറവത്ത് ഭൂരിപക്ഷം കുറയും; യാക്കോബായ വിഭാഗം എല്‍ഡിഎഫിന് വേണ്ടി പ്രവര്‍ത്തിച്ചെന്ന് ജോണി നെല്ലൂര്‍

Published on 25 April, 2019
തോമസ് ചാഴിക്കാടന് പിറവത്ത് ഭൂരിപക്ഷം കുറയും; യാക്കോബായ വിഭാഗം എല്‍ഡിഎഫിന് വേണ്ടി പ്രവര്‍ത്തിച്ചെന്ന് ജോണി നെല്ലൂര്‍

കോട്ടയത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടന് പിറവത്ത് ഭൂരിപക്ഷം കുറയുമെന്ന് കേരള കോണ്‍ഗ്രസ് ജേക്കബ് ചെയര്‍മാന്‍ ജോണി നെല്ലൂര്‍. വലിയ ഭൂരിപക്ഷം ലഭിക്കില്ലെന്നും എന്നാല്‍ അനൂപ് ജേക്കബിന് ലഭിച്ച ഭൂരിപക്ഷം ലഭിക്കുമെന്നും ജോണി നെല്ലൂര്‍ പറഞ്ഞു. യാക്കോബായ വിഭാഗം എല്‍ഡിഎഫിന് വേണ്ടി പ്രവര്‍ത്തിച്ചത് യുഡിഎഫിനെ ബാധിക്കുമെന്നും ജോണി നെല്ലൂര്‍ ആശങ്ക പ്രകടിപ്പിച്ചു

യാക്കോബായ വിഭാഗത്തിലെ ചില വൈദികര്‍ അടക്കം എല്‍ഡിഎഫിന് അനുകൂല നിലപാട് സ്വീകരിച്ചു എന്നാണ് ജോണി നെല്ലൂരിന്റെ ആരോപണം. കഴിഞ്ഞതവണ ജോസ് കെ മാണിക്ക് ലഭിച്ച ഭൂരിപക്ഷം ഇക്കുറി തോമസ് ചാഴികാടന് ഉണ്ടാകില്ല. ജില്ല ശരാശരിയെക്കാള്‍ പിറവത്ത് പോളിംഗ് ശതമാനം കുറഞ്ഞതും യുഡിഎഫിന് പ്രതികൂലമാകുമെന്നാണ് വിലയിരുത്തല്‍

പിറവത്ത് ഭൂരിപക്ഷം കുറഞ്ഞാലും പാലായിലും കടുത്തുരുത്തിയിലും ലഭിക്കുന്ന ഭൂരിപക്ഷം കൊണ്ട് കോട്ടയത്ത് വിജയം നേടാമെന്ന് വിലയിരുത്തലിലാണ് യുഡിഎഫ്. എന്നാല്‍ എല്‍ഡിഎഫിന് മേല്‍ക്കൈയുള്ള മണ്ഡലങ്ങളെ അപേക്ഷിച്ച്‌ കടുത്തുരുത്തിയിലും പാലായിലും പോളിംഗ് ശതമാനം കുറഞ്ഞത് യുഡിഎഫില്‍ ആശങ്കയുണ്ടാക്കുന്നുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക