Image

ജൂണ്‍ ഒന്നുമുതല്‍ ബസുകള്‍ക്ക് ജിപിഎസ് സംവിധാനം, അമിത ചാര്‍ജ് നിയന്ത്രിക്കും

Published on 25 April, 2019
ജൂണ്‍ ഒന്നുമുതല്‍ ബസുകള്‍ക്ക് ജിപിഎസ് സംവിധാനം, അമിത ചാര്‍ജ് നിയന്ത്രിക്കും

തിരുവനന്തപുരം: അന്തര്‍സംസ്ഥാന ബസുകളിലെ അമിതചാര്‍ജ്ജ് നിയന്ത്രിക്കുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍. ജൂണ്‍ ഒന്നുമുതല്‍ ബസുകള്‍ക്ക് ജിപിഎസ് സംവിധാനം കര്‍ശനമാക്കുമെന്നും മന്ത്രി അറിയിച്ചു.

നിരക്ക് ഏകീകരണം സംബന്ധിച്ച്‌ പഠിക്കാനായി ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ അദ്ധ്യക്ഷനായ സമിതിയെ നിയോഗിച്ചു . ടിക്കറ്റ് ബുക്കിംഗ് ഏജന്‍സികള്‍ ഒരാഴ്ചക്കകം ലൈസന്‍സ് എടുക്കണമെന്ന് ഗതാഗത വകുപ്പ് കമ്മീഷണര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇല്ലാത്തവ അടച്ചു പൂട്ടും. മറ്റ് സംസ്ഥാനങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന എല്ലാ ബസുകളുടേയും രേഖകള്‍ ഹാജരാക്കാന്‍ ഉടമകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കഴിയുന്നതും കെഎസ്‌ആര്‍ടിസി അന്തര്‍സംസ്ഥാന ബസുകള്‍ റദ്ദാക്കില്ലെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പെര്‍മിറ്റ് ലംഘിച്ച 45 ബസുകള്‍ക്ക് കഴിഞ്ഞ ദിവസം 5000 രൂപ വീതം പിഴ ചുമത്തിയിരുന്നു. യാത്രക്കാരെ ഒരു സ്ഥലത്ത് നിന്ന് കയറ്റി മറ്റൊരു സ്ഥലത്ത് എത്തിക്കാനുള്ള കോണ്‍ട്രാക്‌ട് ക്യാരേജ് പെര്‍മിറ്റ് മാത്രമാണ് പല സ്വകാര്യ ബസുകള്‍ക്കും ഉള്ളത്. എന്നാല്‍ മുന്‍കൂര്‍ ടിക്കറ്റ് നല്‍കി പ്രധാന സ്റ്റോപ്പുകളില്‍ നിന്നെല്ലാം ആളെക്കയറ്റിയാണ് സര്‍വീസ്. ഇതിനെതിരെയാണ് പിഴ ചുമത്തിയതെന്നും മന്ത്രി പറഞ്ഞു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക