Image

ഫോണ്‍ തട്ടിയെടുത്തതില്‍ നടന്‍ സല്‍മാന്‍ ഖാനെതിരെ പൊലീസില്‍ പരാതി

Published on 25 April, 2019
ഫോണ്‍ തട്ടിയെടുത്തതില്‍ നടന്‍ സല്‍മാന്‍ ഖാനെതിരെ പൊലീസില്‍ പരാതി

മുംബെെ: ഫോണ്‍ തട്ടിയെടുത്തെന്നാരോപിച്ച്‌ ബോളിവുഡ് താരം സല്‍മാന്‍ ഖാനെതിരെ പൊലീസില്‍ പരാതി. തന്‍റെ ഫോണ്‍ സല്‍മാന്‍ ഖാന്‍ തട്ടിയെടുത്തതായി കാണിച്ച്‌ ആരാധകനാണ് ഡിഎന്‍ നഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരിക്കുന്നതെന്ന് മുംബെെ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

ബുധനാഴ്ച വെെകുന്നേരം സെെക്ലിംഗിനായി ഇറങ്ങിയ സല്‍മാന്‍റെ വീഡിയോ എടുക്കാന്‍ ശ്രമിച്ചപ്പോള്‍ ഫോണ്‍ തട്ടിപ്പറിച്ചതായാണ് പരാതി. പൊലീസ് സ്റ്റേഷനില്‍ പരാതി വന്നതിന് പിന്നാലെ സല്‍മാന്‍റെ അനുവാദമില്ലാതെ ഫോണില്‍ ഷൂട്ട് ചെയ്യാന്‍ ശ്രമിച്ചതായി കാട്ടി താരത്തിന്‍റെ ബോഡിഗാര്‍ഡും പരാതി നല്‍കിയിട്ടുണ്ട്.ദബാംഗ് 3യുടെ ഷൂട്ടിംഗിലാണ് ഇപ്പോള്‍ സല്‍മാന്‍ ഖാന്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക