Image

കുടിയേറ്റ കാരവനില്‍ നിന്ന് 367 പേരെ മെക്‌സിക്കന്‍ പോലീസ് പിടികൂടി (ഏബ്രഹാം തോമസ്)

(ഏബ്രഹാം തോമസ് Published on 25 April, 2019
കുടിയേറ്റ കാരവനില്‍ നിന്ന് 367 പേരെ മെക്‌സിക്കന്‍ പോലീസ് പിടികൂടി (ഏബ്രഹാം തോമസ്)
ടൊനാല, മെക്‌സിക്കോ: അധികാരമേറ്റ് അഞ്ച്മാസം പിന്നിടുമ്പോള്‍ മെക്‌സിക്കന്‍ പ്രസിഡന്റ് ആന്‍ഡ്രെ മാനുവല്‍ ലോപസ് ഒബറഡോറിന്റെ പോലീസ് നിയമവിരുദ്ധ കുടിയേറ്റ കാരവന്‍ റെയ്ഡ് ചെയ്ത് 367  പേരെ തടഞ്ഞ് വയ്ക്കുന്ന കാഴ്ചയാണ് കാണുന്നത്. മുന്‍ ഭരണാധികാരികളുടെ നയം പിന്തുടര്‍ന്ന് കുടിയേറ്റക്കാര്‍ക്കെതിരെ കടുത്ത നിലപാട് താന്‍ സ്വീകരിക്കുന്നില്ല എന്ന് ഒബറഡോര്‍ പറയുമ്പോഴും കഴിഞ്ഞ ദിവസം ദക്ഷിണ മെക്‌സിക്കോയിലെ ടൊനാല പട്ടണത്തിലൂടെ നീങ്ങിക്കൊണ്ടിരുന്ന 3,000 ഓളം വരുന്ന കുടിയേറ്റക്കാരെ പോലീസ് റെയ്ഡ് ചെയ്തു. കാരവന്റെ വാലറ്റത്തുണ്ടായിരുന്ന 367 പേരെ തടഞ്ഞ് വച്ചു. മാസങ്ങളായി സംഘങ്ങളായി സഞ്ചരിച്ചിരുന്ന കുടിയേറ്റക്കാര്‍ ആദ്യമായി നേരിട്ട തിരിച്ചടി ആയിരുന്നു ഇത്.

പോലീസിനെ ഭയന്ന് രാത്രിയുടെ ഇരുളില്‍ കമ്പിവലകളിലൂടെ നൂഴ്ന്നിറങ്ങി സമീപ പ്രദേശത്തെ കാടുകളിലേയ്ക്ക് ആയിരങ്ങള്‍ പാഞ്ഞു. ഒടുവില്‍ സുരക്ഷിതമെന്ന് തോന്നിയ ഒരു റോമന്‍ കാത്തലിക് പള്ളിയില്‍  അഭയം തേടി.  പള്ളിക്കുള്ളില്‍ കഴിയുമ്പോഴും പേര്‍ അഭയം തേടി. പള്ളിക്കുള്ളില്‍ കഴിയുമ്പോഴും ഭയചകിതരായാണ് ഇവര്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചത്.

ഹോണ്ടുരാസിലെ കോമയാഗുയായില്‍ നിന്നെത്തിയ 59 വയസുള്ള കര്‍ഷകന്‍ ആര്‍ടുറോ ഹെര്‍ണാണ്ടസ് പറഞ്ഞത് ഇപ്പോഴും ധാരാളം ആളുകള്‍ കാടുകളില്‍ ഉണ്ടെന്നാണ്. കാടിനുള്ളില്‍ അവരുടെ നില തീരെ സുരക്ഷിതമല്ലെന്നും കൂട്ടിച്ചേര്‍ത്തു. ഞങ്ങള്‍ വിശ്രമിക്കുന്നത് വരെ അവര്‍ കാത്തിരുന്നു. അതിന് ശേഷം ഞങ്ങളുടെ മേല്‍ ചാടി വീഴുകയായിരുന്നു. സ്ത്രീകളെയും  കുട്ടികളെയും പിടിച്ചുകൊണ്ട് പോയി. ഹെര്‍ണാണ്ടസ് തന്റെ കൊച്ചു മകനെയും കൊണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു.

ഇക്കഴിഞ്ഞ കാലത്ത് നടന്ന ഏറ്റവും വലിയ റെയ്ഡില്‍ 367 പേരെ പിടികൂടിയതായി മെക്‌സിക്കന്‍ അധികാരികള്‍ സ്ഥിരീകരിച്ചു. പിജി ജിയാപനിന് അരികെ കുടിയേറ്റക്കാരുമായി മല്‍പ്പിടുത്തം നടത്തിയാണ് അവരെ വാഹനങ്ങളില്‍ കയറ്റിയത്. ഇവരെ പിടികൂടുമ്പോള്‍ കുട്ടികള്‍ നിലവിളിക്കുന്നുണ്ടായിരുന്നു. ഇവരെ നാടുകടത്താനാണ് ഉദ്ദേശിക്കുന്നത്.

ഹൈവേകളിലൂടെയുള്ള കാല്‍നടയാത്രയില്‍ പിടിക്കപ്പെടാനുള്ള സാധ്യത ഭയന്ന് പലരും ഇപ്പോള്‍ ചരക്ക് ട്രെയിനുകളിലാണ് വടക്കോട്ട് നീങ്ങുന്നത്. ടബാസ്‌കോ വഴിയാണ് ഇവര്‍ പോകുന്നത്. വലിയ സംഘങ്ങള്‍ തന്നെ ട്രെയിനുകളില്‍ കയറിപ്പറ്റുന്നു.
25കാരനായ ജേവിയര്‍ നൂനസ് കുടുംബത്തോടൊപ്പം  മലകള്‍ താണ്ടി, നദി കുറുകെ കടന്ന് റെയില്‍വെ ട്രാക്കിലൂടെ നടന്നാണ് പിജിജിയാപനില്‍ ഭക്ഷണം കഴിക്കുമ്പോള്‍ ഇമിഗ്രേഷന്‍ അധികാരികള്‍ ഇയാളുടെ ഭാര്യയെയും മകനെയും തടവില്‍ വയ്ക്കുകയും ടപാചുല ഇമ്മിഗ്രേഷന്‍ സെന്ററിലേയ്ക്ക് കൊണ്ടു പോവുകയും ചെയ്തു. ഇവരെ തിരിച്ചയയ്ക്കാനാണ് സാധ്യതയെന്ന് നൂനസ് പറഞ്ഞു.

റെയ്ഡ് ഒരു സാധാരണ നടപടിയായി ഒബറഡോര്‍ വിശേഷിപ്പിച്ചു. കുടിയേറ്റക്കാരെ അവര്‍ക്ക് ഇഷ്ടമുള്ള എവിടെയും പോകാന്‍ അനുവദിക്കില്ല. ഗവണ്‍മെന്റ് കടുത്ത നിലപാട് സ്വീകരിച്ചിട്ടില്ല. നിയന്ത്രണങ്ങള്‍ കുടിയേറ്റക്കാരുടെ സുരക്ഷയ്ക്ക് വേണ്ടിയാണ്. കാരണം കാരവനില്‍ മനുഷ്യക്കടത്തുകാര്‍ കടന്ന് കൂടിയിട്ടുണ്ട്. കുടിയേറ്റക്കാരെ സ്വതന്ത്രമായി യാത്ര ചെയ്യുവാന്‍ അനുവദിക്കാനാവില്ല. ഇത് നിയമപരമായ താല്‍പര്യത്തിനുപരി അവരുടെ സുരക്ഷയുടെയും പ്രശ്‌നമാണ്.

യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പ് മധ്യ അമേരിക്കയില്‍ നിന്നുള്ള കുടിയേറ്റ ഒഴുക്ക് നിയന്ത്രിക്കുവാന്‍ മെക്‌സിക്കന്‍ ഗവണ്‍മെന്റിന് മേല്‍ വലിയ സമ്മര്‍ദ്ദം ചെലുത്തി വരികയാണ്. കുടിയേറ്റ നയം അവക്യതമാണെന്നും സങ്കീര്‍ണമാണെന്നുമുള്ള വിമര്‍ശനങ്ങള്‍ ലാബറഡോര്‍ നിഷേധിച്ചു.

കുടിയേറ്റ കാരവനില്‍ നിന്ന് 367 പേരെ മെക്‌സിക്കന്‍ പോലീസ് പിടികൂടി (ഏബ്രഹാം തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക