Image

ഫാനി ചുഴലിക്കാറ്റ്‌ : കേരളത്തില്‍ ജാഗ്രത

Published on 25 April, 2019
ഫാനി ചുഴലിക്കാറ്റ്‌ : കേരളത്തില്‍ ജാഗ്രത


തിരുവനന്തപുരം: കടല്‍ക്ഷോഭ സാധ്യതയെന്ന മുന്നറിയിപ്പിന്‌ പിറകെ കേരളത്തിലെ തീരങ്ങളില്‍ ഫാനി ചുഴലിക്കാറ്റ്‌ ഉണ്ടാകുമെന്ന്‌ സൂചന. രണ്ടര മീറ്ററോളം ഉയരത്തില്‍ തിരമാലകള്‍ ഉയരാന്‍ സാധ്യതയുണ്ടെന്ന്‌ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇന്നലെ മുന്നറിയിപ്പ്‌ തന്നിരുന്നു. ഇതിന്‌ പിന്നാലെയാണ്‌ കേരള തീരങ്ങളില്‍ ഫാനി ചുഴലിക്കാറ്റ്‌ ഉണ്ടായേക്കാമെന്ന മുന്നറിയിപ്പ്‌ വരുന്നത്‌.

കേരളത്തിന്റെ തീരങ്ങളില്‍ വസിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്നും കടലില്‍ പോയ മത്സ്യത്തൊഴിലാളികള്‍ തീരത്തേക്ക്‌ എത്തണമെന്നും കാലാവസ്ഥാ നിരീക്ഷ കേന്ദ്രം അറിയിച്ചിട്ടുണ്ട്‌. 29, 30, മേയ്‌ ഒന്ന്‌ തീയതികളില്‍ സംസ്ഥാനത്ത്‌ വ്യാപകമായ മഴയ്‌ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്‌. കേരളത്തിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത മഴയും ഉണ്ടാകും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക