Image

നീരവ് മോദിയുടെയും മെഹുല്‍ ചോക്‌സിയുടെയും 13 ആഡംബര കാറുകള്‍ ലേലംചെയ്യുന്നു

Published on 25 April, 2019
നീരവ് മോദിയുടെയും മെഹുല്‍ ചോക്‌സിയുടെയും 13 ആഡംബര കാറുകള്‍ ലേലംചെയ്യുന്നു

മുംബൈ: പി.എന്‍.ബി തട്ടിപ്പുകേസിലെ പ്രതികളായ നീരവ് മോദിയുടെയും മെഹുല്‍ ചോക്‌സിയുടെയും 13 ആഡംബര കാറുകള്‍ ലേലം ചെയ്യുന്നു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞവര്‍ഷം പിടിച്ചെടുത്ത കാറുകളാണ് ലേലം ചെയ്യുന്നതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.

1.33 കോടി മൂല്യം കണക്കാക്കപ്പെടുന്ന റോള്‍സ് റോയ്‌സ് കാര്‍, 54.60 ലക്ഷംരൂപ മൂല്യം കണക്കാക്കുന്ന പോര്‍ഷെ, 14 ലക്ഷവും 37.80 ലക്ഷവും മൂല്യമുള്ള മെഴ്‌സിഡീസ് ബെന്‍സ് കാറുകള്‍ തുടങ്ങിയവയാണ് ലേലം ചെയ്യുന്നത്. ഇവയ്ക്ക് പുറമെ ബിഎംഡബ്ല്യൂ, ഹോണ്ട ബ്രയോ, ടൊയോട്ട ഇന്നോവ, ഹോണ്ട സിആര്‍വി, ടൊയോട്ട ഫോര്‍ച്യൂണര്‍, സ്‌കോഡ സൂപ്പര്‍ബ്, ടോയോട്ട കൊറോള ഓള്‍ട്ടിസ്, ടൊയോട്ട ഇന്നോവ ക്രിസ്റ്റ തുടങ്ങിയവയും ലേലം ചെയ്യുന്നുണ്ട്.

ലേല നടപടികള്‍ക്ക് മുന്നോടിയായി കാറുകള്‍ നേരില്‍ക്കണ്ട് പരിശോധന നടത്താനുള്ള അവസരം ഒരുക്കിയിരുന്നു. കോടതിയുടെ അനുമതി വാങ്ങിയ ശേഷമാണ് നീരവ് മോദിയുടെയും മെഹുല്‍ ചോക്‌സിയുടെയും കാറുകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ലേലം ചെയ്യുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക