Image

മോദി വീണ്ടും അധികാരത്തില്‍ എത്തിയാല്‍ ഉത്തരവാദി രാഹുല്‍ ആയിരിക്കുമെന്ന് കെജ്‌രിവാള്‍

Published on 25 April, 2019
മോദി വീണ്ടും അധികാരത്തില്‍ എത്തിയാല്‍ ഉത്തരവാദി രാഹുല്‍ ആയിരിക്കുമെന്ന് കെജ്‌രിവാള്‍

ന്യൂഡല്‍ഹി: ബിജെപി വീണ്ടും അധികാരത്തില്‍ എത്തുന്ന സാഹചര്യമുണ്ടായാല്‍ അതിന് ഉത്തരവാദി രാഹുല്‍ഗാന്ധി മാത്രമായിരിക്കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഡല്‍ഹിയില്‍ സഖ്യമുണ്ടാക്കാന്‍ ഇരുപാര്‍ട്ടികള്‍ക്കും കഴിയാതെ വന്നതിന് പിന്നാലെയാണ് കെജ്‌രിവാളിന്റെ വിമര്‍ശം.

കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുന്നത് ആം ആദ്മി പാര്‍ട്ടി ഒരുകാലത്തും സ്വപ്‌നം കണ്ടിട്ടില്ല. എന്നാല്‍, രാജ്യത്തെ രക്ഷിക്കാനാണ് സഖ്യത്തിന് ശ്രമിച്ചത്. കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാന്‍ കഴിവിന്റെ പരമാവധി ശ്രമിച്ചു.

ബിജെപി അധികാരത്തില്‍ തിരിച്ചെത്തിയാല്‍ അതിന്റെ ഉത്തരവാദിത്വം രാഹുലിന് മാത്രമായിരിക്കും. ഏത് സഖ്യമാണ് ട്വിറ്ററിലൂടെ രൂപവത്കരിച്ചിട്ടുള്ളത് ? സഖ്യമുണ്ടാക്കാന്‍ ആഗ്രഹിച്ചിരുന്നുവെങ്കില്‍ ചര്‍ച്ചകള്‍ക്ക് തയ്യാറാകണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ആം ആദ്മി പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കിക്കൊണ്ടാണ് രാഹുലിനെതിരെ കെജ്‌രിവാള്‍ വിമര്‍ശം ഉന്നയിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക