Image

തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത, നാല് ജില്ലകളില്‍ മഞ്ഞ അലര്‍ട്ട്

Published on 25 April, 2019
തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത, നാല് ജില്ലകളില്‍ മഞ്ഞ അലര്‍ട്ട്
തിരുവനന്തപുരം: ദക്ഷിണ ബംഗാള്‍ ഉള്‍ക്കടിലില്‍ ശ്രീലങ്കയോട് ചേര്‍ന്ന ഭാഗത്ത് വെള്ളിയാഴ്ചയോടെ രൂപപ്പെടുന്ന ന്യൂനമര്‍ദ്ദം അടുത്ത 36 മണിക്കൂറില്‍ തീവ്രന്യൂനമര്‍ദ്ദം അടുത്ത 36 മണിക്കൂറില്‍ തീവ്ര ന്യൂനമര്‍ദമായി മാറാനുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുള്ള ഈ ന്യൂനമര്‍ദം തമിഴ്‌നാട് തീരത്ത് നാശം വിതച്ചേക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം.

ഈ സാഹചര്യത്തില്‍ കേരളത്തിലും കര്‍ണാടക തീരത്തും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. ഏപ്രില്‍ 29, 30. മെയ് ഒന്ന് തീയതികളില്‍ കേരളത്തില്‍ പലയിടത്തും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. 26 മുതല്‍ കേരളത്തില് ശക്തമായ് കാറ്റ് (മണിക്കൂറില്‍ 3040 കിമി മുതല്‍ ചില സമയങ്ങളില്‍ 50 കിമി വരെ വേഗത്തില്‍) വീശിയേക്കും.

കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് പ്രകാരം മത്സ്യത്തൊഴിലാളികള്‍  ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്തും അതിനോട് ചേര്‍ന്നുള്ള തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും, തമിഴ്‌നാട് തീരത്തും ഈ കാലയളവില്‍ മത്സ്യബന്ധനത്തിന് പോകരുതെന്നും ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക