Image

രണ്ടു വയസുള്ള കുട്ടികളെ കൂട്ടില്‍ ചങ്ങലയിട്ടു ബന്ധിച്ചു; മാതാപിതാക്കള്‍ അറസ്റ്റില്‍

പി.പി. ചെറിയാന്‍ Published on 26 April, 2019
രണ്ടു വയസുള്ള കുട്ടികളെ കൂട്ടില്‍ ചങ്ങലയിട്ടു ബന്ധിച്ചു; മാതാപിതാക്കള്‍ അറസ്റ്റില്‍
കലിഫോര്‍ണിയ: കിടപ്പു മുറിയുടെ ചുമരില്‍ ബോള്‍ട്ടിട്ട് ചങ്ങലകളാല്‍ ബന്ധിച്ചു കൂട്ടിനുള്ളില്‍ കണ്ടെത്തിയ രണ്ടു കുട്ടികളുടെ മാതാപിതാക്കളെ അറസ്റ്റ് ചെയ്തു കേസ്സെടുത്തതായി മോഡക്ക് കൗണ്ടി ഷെറിഫ് ടെക്‌സസ് ഡൗഡി പത്രസമ്മേളനത്തില്‍ അറിയിച്ചു.

ഏപ്രില്‍ 23 ചൊവ്വാഴ്ചയാണ് റമോണ്‍ (25) കാമുകി മെര്‍ക്കാഡിസ് (25) എന്നിവരെ അറസ്റ്റു ചെയ്തത്.അനധികൃതമായി കുട്ടികളെ തടങ്ങലിലിട്ടതിനും ഫയര്‍ ആം കൈവശം വച്ചതിനും ഇവര്‍ക്കെതിരെ കേസ്സെടുത്തിട്ടുണ്ട്.

അനധികൃതമായി തോക്ക് കൈവശം വച്ചതിന് സെര്‍ച്ച് വാറണ്ടുമായി വീട്ടില്‍ എത്തിയതോടെയാണ് രണ്ടു വയസ്സുള്ള പ്രായമുള്ള കുട്ടികളുടെ കാലില്‍ ചങ്ങലയിട്ടു ബന്ധിച്ചു കൂട്ടില്‍ ഇട്ട വിവരം പുറത്തറിയുന്നത്. വീട്ടില്‍ നിന്നും മൂന്നു തോക്കുകളും വെടിയുണ്ടകളും കണ്ടെത്തിയതായി പോലീസ് അറിയിച്ചു.

കുട്ടികളെ സോഷ്യല്‍ സര്‍വീസില്‍ ഏല്‍പിച്ചു മാതാപിതാക്കള്‍ക്ക് 10,000 ഡോളര്‍ വീതം ജാമ്യം അനുവദിച്ചിട്ടുണ്ട്.
2 വയസ്സുള്ള കുട്ടികളോട് ഇത്രയും  ക്രൂരത കാണിച്ചത് ഭയാശങ്കകള്‍ ഉളവാക്കുന്നുവെന്ന് പൊലീസ് ചൂണ്ടിക്കാട്ടി. ഇവരുടെ വീട്ടില്‍ നിന്നും ബ്യൂട്ടെയ്ന്‍ ഹണി ഓയിലും കണ്ടെത്തിയിരുന്നു.



രണ്ടു വയസുള്ള കുട്ടികളെ കൂട്ടില്‍ ചങ്ങലയിട്ടു ബന്ധിച്ചു; മാതാപിതാക്കള്‍ അറസ്റ്റില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക