Image

രാഷ്ട്രീയത്തില്‍ ഇറങ്ങിയാല്‍ കൂടെയുണ്ടാവില്ലെന്ന്‌ ഭാര്യയുടെ `മുന്നറിയിപ്പുണ്ടെന്ന്‌' രഘുറാം രാജന്‍

Published on 26 April, 2019
രാഷ്ട്രീയത്തില്‍ ഇറങ്ങിയാല്‍ കൂടെയുണ്ടാവില്ലെന്ന്‌ ഭാര്യയുടെ `മുന്നറിയിപ്പുണ്ടെന്ന്‌' രഘുറാം രാജന്‍


താന്‍ രാഷ്ട്രീയത്തിലിറങ്ങുന്നത്‌ ആരോഗ്യകരമായ കുടുംബ ജീവിതത്തിന്‌ ഹാനികരമാകുമെന്ന്‌ മുന്‍ റിസര്‍വ്‌ ബാങ്ക്‌ ഗവര്‍ണര്‍ രഘുറാം രാജന്‍. നോട്ട്‌ നിരോധനമടക്കമുള്ള മോദി സര്‍ക്കാരിന്റെ പല സാമ്പത്തിക നടപടികളെയും എതിര്‍ത്തിട്ടുള്ള രാജന്‍ രാഷ്ട്രീയത്തിലേക്കില്ല എന്ന്‌ സാമ്പത്തിക പ്രസിദ്ധീകരണമായ `മിന്റി' ന്‌ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഞാന്‍ രാഷ്ട്രീയത്തിലിറങ്ങിയാല്‍ കൂടെ ഉണ്ടാവില്ലെന്ന്‌ ഭാര്യ എനിക്ക്‌ മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്‌. രാഷ്ട്രീയം എല്ലായിടത്തും ഒരു പോലെയാണ്‌. എനിക്ക്‌ അതിനോട്‌ ഒരു താത്‌പര്യവുമില്ല. പാര്‍ട്ടി ഉണ്ടാക്കാനുമില്ല.- 56 കാരനായ ലോകപ്രസിദ്ധ സാമ്പത്തിക വിദഗ്‌ധന്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക