Image

സംസ്ഥാനത്ത്‌ ബിജെപിയ്‌ക്ക്‌ രണ്ട്‌ സീറ്റ്‌ ഉറപ്പ്‌ : തൃശൂരില്‍ സുരേഷ്‌ ഗോപി വളരെ സ്വാധീനിച്ചു : ആര്‍എസ്‌എസ്‌ റിപ്പോര്‍ട്ട്‌

Published on 26 April, 2019
സംസ്ഥാനത്ത്‌ ബിജെപിയ്‌ക്ക്‌ രണ്ട്‌ സീറ്റ്‌ ഉറപ്പ്‌ : തൃശൂരില്‍ സുരേഷ്‌ ഗോപി വളരെ സ്വാധീനിച്ചു : ആര്‍എസ്‌എസ്‌ റിപ്പോര്‍ട്ട്‌

കൊച്ചി : സംസ്ഥാനത്ത്‌ ബിജെപിയ്‌ക്ക്‌ രണ്ട്‌ സീറ്റ്‌ ഉറപ്പ്‌ . തൃശൂരില്‍ സുരേഷ്‌ ഗോപി വളരെയധികം സ്വാധീനിച്ചു . റിപ്പോര്‍ട്ട്‌ പുറത്ത്‌ . തിരുവനന്തപുരം, പത്തനംതിട്ട സീറ്റുകളില്‍ ബിജെപി സ്ഥാനാര്‍ഥികള്‍ വിജയം ഉറപ്പാക്കിയെന്നാണ്‌ ആര്‍എസ്‌എസ്‌ വിലയിരുത്തല്‍. തൃശൂരില്‍ സുരേഷ്‌ഗോപിയുടെ വ്യക്തിപ്രഭാവം എത്ര വോട്ടു നേടുമെന്നതിനെ ആശ്രയിച്ചാവും വിജയസാധ്യതയെന്നാണ്‌ കണക്കുകൂട്ടല്‍.

വന്‍ഭൂരിപക്ഷത്തോടെയായിരിയ്‌ക്കും പത്തനംതിട്ടയില്‍ കെ. സുരേന്ദ്രന്‍ വിജയിക്കുകയെന്ന്‌ ആര്‍എഎസ്‌ റിപ്പോര്‍ട്ട്‌ പറയുന്നു.

തിരുവനന്തപുരത്തു വിജയം ഉറപ്പാണെന്ന്‌ കുമ്മനം രാജശേഖരന്‍ പറഞ്ഞു. തിരഞ്ഞെടുപ്പു പ്രവര്‍ത്തന അവലോകനത്തിനായി സംഘപരിവാര്‍ സംഘടനകളുടെ നേതാക്കള്‍ യോഗം ചേരുമെന്നും ആര്‍എസ്‌എസ്‌ അറിയിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക