Image

സുപ്രീംകോടതി വിധിയും കാത്ത് കെ‌എസ്‌ആര്‍ടിസി

Published on 26 April, 2019
സുപ്രീംകോടതി വിധിയും കാത്ത് കെ‌എസ്‌ആര്‍ടിസി

തിരുവനന്തപുരം: ചൊവ്വാഴ്ചയ്ക്കകം സുപ്രീംകോടതിയില്‍ നിന്നും അനുകൂല തീരുമാനം കിട്ടിയില്ലെങ്കില്‍ കെ‌എസ്‌ആര്‍ടിസിയിലെ പ്രതിസന്ധി രൂക്ഷമാകും. അറുനൂറോളം സര്‍വീസുകള്‍ ദിവസേന മുടങ്ങുന്ന സാഹചര്യമുണ്ടാകും. വരുമാനത്തിലെ ഇടിവ് മൂലം ശമ്ബളം നല്‍കാന്‍ പോലും കഷ്ടപ്പെടുന്ന കെ‌എസ്‌ആര്‍‌ടിസിക്ക് അത് വലിയ തിരിച്ചടിയാകും.

1565 താത്ക്കാലിക ഡ്രൈവര്‍മാരെ ഈ മാസം മുപ്പതിനകം പിരിച്ചുവിടണമെന്നായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. ഇതിനെതിരെയാണ് കെ‌എസ്‌ആര്‍‌ടിസി സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. സ്ഥിരം ജീവനക്കാര്‍ അര്‍ഹതപ്പെട്ട അവധി എടുക്കുമ്ബോഴുള്ള ഒഴിവിലേക്കാണ് താത്ക്കാലിക ഡ്രൈവര്‍മാരെ നിയോഗിച്ചിരുന്നത്. സര്‍വീസുകള്‍ മുടങ്ങാതിരിക്കാനുള്ള ക്രമീകരണമാണിതെന്നാണ് കെ‌എസ്‌ആര്‍‌ടിസിയുടെ വിശദീകരണം.

താത്ക്കാലിക കണ്ടക്ടര്‍മാരെ പിരിച്ചുവിട്ടപ്പോള്‍ പി‌എസ്‌സി പട്ടികയില്‍ നിന്നും ഉടന്‍ നിയമനം നടത്താന്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ ഡ്രൈവര്‍മാരുടെ കാര്യത്തില്‍ പി‌എസ്‌സി ലിസ്റ്റ് നിലവില്‍ ഇല്ലെന്നും പുതിയ നിയമനത്തിന് നിര്‍ദേശമില്ലെന്നും കെ‌എസ്‌ആര്‍‌ടിസി പറയുന്നു.ഇനി മുതല്‍ ഡ്രൈവര്‍ കം കണ്ടക്ടര്‍മാരെ നിയമിച്ചാല്‍ മതിയെന്നാണ് നയപരമായ തീരുമാനം. എന്നാല്‍, ഒഴിവുകളുടെ എണ്ണമോ ശമ്ബള സ്കെയിലോ നിശ്ചയിച്ചിട്ടില്ല. ഒഴിവുകള്‍ കണക്കാക്കി പി‌എസ്‌സിയെ അറിയിക്കാന്‍ കാലതാമസമുണ്ടാകും.

നിലവിലെ ജീവനക്കാരുടെ കൃത്യമായ വിവരങ്ങള്‍ ശേഖരിച്ച്‌ പുനര്‍വിന്യാസത്തിന് ശേഷമാകും പി‌എസ്‌സിയില്‍ റിപ്പോര്‍ട്ട് ചെയ്യുക

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക