Image

പിണറായി വിജയന്റെ ധാര്‍ഷ്ട്യവും ധിക്കാരവുമാണ് കോണ്‍ഗ്രസിന് വോട്ട് കൂട്ടിയതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍

Published on 26 April, 2019
പിണറായി വിജയന്റെ ധാര്‍ഷ്ട്യവും ധിക്കാരവുമാണ് കോണ്‍ഗ്രസിന് വോട്ട് കൂട്ടിയതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍

പിണറായി വിജയന്റെ ധാര്‍ഷ്ട്യവും ധിക്കാരവുമാണ് കോണ്‍ഗ്രസിന് വോട്ട് കൂട്ടിയതെന്നും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. വടകരയില്‍ മത്സരിക്കണമെന്ന് തന്നെ നിര്‍ബന്ധിച്ചത് സിപിഎം നേതാക്കളാണ് അതുകൊണ്ടു തന്നെ പലയിടങ്ങളിലും നല്ലവരായ സിപിഎം പ്രവര്‍ത്തകര്‍ സഹായിച്ചിട്ട് . ഒരു വിഭാഗം എല്‍ജെഡി വോട്ടുകളും കോണ്‍ഗ്രസിന് ഇത്തവണ കിട്ടിയിട്ടുണ്ട്.

കോണ്‍ഗ്രസിനെതിരെ സിപിഎം ഉന്നയിക്കുന്ന വോട്ടുകച്ചവടം പരാജയ ഭീതി കൊണ്ടുള്ള മുന്‍കൂര്‍ ജാമ്യം എടുക്കലാണ്. ബിജെപിയുമായി നീക്കുപോക്കുണ്ടെന്ന് മുഖ്യമന്ത്രി തെളിയിച്ചാല്‍ പൊതുരംഗത്ത് നിന്ന് താന്‍ മാറി നില്‍ക്കാന്‍ തയ്യാറാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക