Image

രാഷ്ട്രീയത്തിലിറങ്ങിയാല്‍ വിവാഹബന്ധം വേര്‍പെടുത്തിക്കളയുമെന്ന് ഭാര്യയുടെ ഭീഷണി': രഘുറാം രാജന്‍

Published on 26 April, 2019
രാഷ്ട്രീയത്തിലിറങ്ങിയാല്‍ വിവാഹബന്ധം വേര്‍പെടുത്തിക്കളയുമെന്ന് ഭാര്യയുടെ ഭീഷണി': രഘുറാം രാജന്‍

രാഷ്ട്രീയത്തിലിറങ്ങാന്‍ തനിക്ക് ഒട്ടും താത്പര്യമില്ലെന്ന് റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണറായിരുന്ന രഘുറാം രാജന്‍. മാത്രവുമല്ല, ഇറങ്ങിയാല്‍ വിവാഹബന്ധം വേര്‍പെടുത്തിക്കളയുമെന്നൊരു ഭീഷണിയും ഭാര്യ മുഴക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. Live Mint'നു നല്‍കിയ അഭിമുഖത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ ഈ പരാമര്‍ശം. അല്ലെങ്കിലും തനിക്ക് രാഷ്ട്രീയത്തില്‍ അങ്ങനെ പറയത്തക്ക അഭിരുചിയൊന്നുമില്ലെന്നും, പ്രസംഗങ്ങള്‍ നടത്തി വോട്ടുപിടിക്കാനറിയുന്ന എത്രയോ പേര്‍ ഇവിടെ ഇപ്പോള്‍ തന്നെ ഉണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്ത്യന്‍ മാര്‍ക്കറ്റില്‍ മുമ്ബുണ്ടായിരുന്ന നല്ല ശമ്ബളം കിട്ടുന്ന മിഡില്‍ക്ളാസ്സ് ജോലികള്‍, ഇപ്പോള്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്നത് നമ്മുടെ കുടുംബ ജീവിതങ്ങളെ സാരമായി ബാധിക്കുന്നുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കാര്‍ഷിക രംഗത്തും വരുമാനം കുറഞ്ഞത് കാര്യമായ അമര്‍ഷം കൃഷിഭൂമിയെ ആശ്രയിച്ചു ജീവിക്കുന്നവര്‍ക്കിടയില്‍ ഉണ്ടാക്കിയിട്ടുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പിന് ശേഷം വരുന്ന സര്‍ക്കാര്‍ ആരുടേതായാലും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനാവണം മുന്‍‌തൂക്കം നല്‍കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

2013-16 കാലയളവില്‍ റിസര്‍വ് ബാങ്കിന്റെ ഗവര്‍ണര്‍ സ്ഥാനം വഹിച്ച രഘുറാം രാജന്‍ ആഗോളതലത്തില്‍ അറിയപ്പെടുന്ന ഒരു സാമ്ബത്തിക ശാസ്ത്രജ്ഞനും, അക്കാദമിഷ്യനും, ചിന്തകനുമാണ്. ഗവര്‍ണര്‍ സ്ഥാനം രാജിവെച്ച ശേഷം അദ്ദേഹം 'ക്രിയ'(KREA) എന്ന് പേരായ ഒരു സ്വകാര്യ സര്‍വകലാശാല സ്ഥാപിക്കാനുള്ള പരിശ്രമങ്ങളിലായിരുന്നു. കോര്‍പ്പറേറ്റ് സെക്ടറിലെ പല കമ്ബനികള്‍ക്കും പങ്കാളിത്തമുള്ള ഈ പ്രോജക്ടിന്റെ ആദ്യ ഘട്ടത്തില്‍ ഏകദേശം 750 കോടി രൂപയുടെ നിക്ഷേപമുണ്ടാവുമെന്ന് പ്രതീക്ഷിക്കപ്പെടുന്നുണ്ട്.

ഇക്കൊല്ലം ക്‌ളാസുകള്‍ തുടങ്ങാനിരിക്കുന്ന ഈ യൂണിവേഴ്‌സിറ്റിയില്‍ ഏകദേശം 8 ലക്ഷം രൂപയോളം ചെലവുവരും. തുടക്കത്തില്‍ ആന്ധ്രയിലെ ശ്രീകോടിയിലുള്ള IFMR കാമ്ബസില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന യൂണിവേഴ്‌സിറ്റി അടുത്ത വര്‍ഷത്തോടെ 200 കോടി മുതല്‍ മുടക്കുള്ള സ്വന്തം കാമ്ബസിലേക്ക് മറ്റും. ഇവിടെ നിന്നും നാലുവര്‍ഷത്തെ BA (Hons.),BSc (Hons.) ബിരുദകോഴ്‌സുകളാവും ഉണ്ടാവുക.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക