Image

പരീക്ഷയിലെ കൂട്ടത്തോല്‍വിയെ തുടര്‍ന്ന്‌ 19 കുട്ടികളുടെ ആത്മഹത്യ; തെലങ്കാന സര്‍ക്കാരിന്‌ എതിരെ ജനരോഷം ശക്തമാവുന്നു

Published on 26 April, 2019
പരീക്ഷയിലെ കൂട്ടത്തോല്‍വിയെ തുടര്‍ന്ന്‌ 19 കുട്ടികളുടെ ആത്മഹത്യ; തെലങ്കാന സര്‍ക്കാരിന്‌ എതിരെ ജനരോഷം ശക്തമാവുന്നു


തെലങ്കാനയിലെ ഹയര്‍ സെക്കന്‍ഡറി പരീക്ഷയിലെ കൂട്ടതോല്‍വിയെ തുടര്‍ന്ന്‌ ഒരാഴ്‌ചയ്‌ക്കിടെ 19 കുട്ടികള്‍ ആത്മഹത്യ ചെയ്‌ത സംഭവം വന്‍ വിവാദത്തിലേക്ക്‌. സംഭവത്തെ തുടര്‍ന്ന്‌ തെലങ്കാന സര്‍ക്കാരിനെ പ്രതിഷേധം കനക്കുകയാണ്‌. വിഷയം വിവാദമായതോടെ തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു വിദ്യാഭ്യാസ മന്ത്രി ജി ജഗദീഷ്‌ റെഡ്ഡിയോട്‌ വിശദീകരണം ആവശ്യപ്പെട്ടിരുന്നുവെങ്കിലും കാര്യങ്ങള്‍ കൂടുതല്‍ വഷളാകുകയാണ്‌. 

 സര്‍ക്കാര്‍ നടപടികള്‍ അപര്യാപ്‌തമാണെന്നും വിദ്യാഭ്യാസ മന്ത്രി രാജിവെയ്‌ക്കണമെന്നും ആവശ്യപ്പെട്ട്‌ ദേശീയപാത ഉപരോധിക്കുകയും ജഗദീഷ്‌ റെഡ്ഡിയെ തടഞ്ഞുവെയ്‌ക്കുകയും ചെയ്‌തു.

ഒമ്പതുലക്ഷത്തിലധികം വിദ്യാര്‍ത്ഥികളാണ്‌ തെലങ്കാന ഹയര്‍ സെക്കന്‍ഡറി പരീക്ഷ എഴുതിയത്‌. ഫലം പുറത്തു വന്നപ്പോള്‍ ഇതില്‍ മൂന്നുലക്ഷത്തിലേറെ വിദ്യാര്‍ത്ഥികള്‍ തോറ്റിരുന്നു. കുട്ടികളില്‍ പലരും ഒരു വിഷയത്തിനാണ്‌ തോറ്റിരിക്കുന്നത്‌. തെലുങ്കില്‍ പൂജ്യം ലഭിച്ച വിദ്യാര്‍ത്ഥിനി ഉത്തരക്കടലാസ്‌ പുനര്‍മൂല്യനിര്‍ണയം ചെയ്‌തപ്പോള്‍ മാര്‍ക്ക്‌ 99 ആയിരുന്നു.

മുഴുവന്‍ പരീക്ഷയുമെഴുതിയ കുട്ടികളില്‍ ചിലരെ ചില വിഷയത്തില്‍ ഹാജരായില്ലെന്നും പരീക്ഷാഫലം കാണിക്കുന്നതായി ആരോപണങ്ങളുണ്ട്‌. അഞ്ച്‌ ദിവസമായി ഹൈദരാബാദിലെ ഇന്റര്‍മീഡിയറ്റ്‌ ബോര്‍ഡ്‌ ഓഫീസിനു മുന്നില്‍ ആയിരക്കണക്കിന്‌ വിദ്യാര്‍ത്ഥികള്‍ രാപ്പകല്‍ പ്രതിഷേധം സംഘടിപ്പിച്ചു വരികയാണ്‌.

എസ്‌.എഫ്‌.ഐ., എ.ബി.വി.പി., എന്‍.എസ്‌.യു.ഐ. തുടങ്ങിയ വിദ്യാര്‍ത്ഥി സംഘടനകളും രാഷ്ട്രീയപാര്‍ട്ടി നേതാക്കന്മാരും ബോര്‍ഡ്‌ ഓഫീസിനു മുമ്പില്‍ ധര്‍ണ നടത്തിയതിനെ തുടര്‍ന്ന്‌ പ്രതിഷേധക്കാരെ അറസ്റ്റു ചെയ്‌തിരുന്നു


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക