Image

ഞായറാഴ്‌ചകളില്‍ തിരുവനന്തപുത്ത്‌ നിന്ന്‌ ബെംഗളൂരുവിലേക്ക്‌ സ്‌പെഷ്യല്‍ ട്രെയിന്‍

Published on 26 April, 2019
ഞായറാഴ്‌ചകളില്‍ തിരുവനന്തപുത്ത്‌ നിന്ന്‌ ബെംഗളൂരുവിലേക്ക്‌ സ്‌പെഷ്യല്‍ ട്രെയിന്‍


കൊച്ചി: ഞായറാഴ്‌ചകളില്‍ തിരുവനന്തപുരത്തുനിന്നു ബെംഗളൂരുവിലെ കൃഷ്‌ണരാജപുരത്തേക്കു സ്‌പെഷല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു. കൊച്ചുവേളിയില്‍ നിന്നു ഞായറാഴ്‌ച വൈകിട്ടു 5ന്‌ പുറപ്പെടുന്ന സുവിധ ട്രെയിന്‍ (82644) പിറ്റേ ദിവസം രാവിലെ 8.40ന്‌ കൃഷ്‌ണരാജപുരത്ത്‌ എത്തും.

മടക്ക ട്രെയിന്‍ തിങ്കളാഴ്‌ച ഉച്ചയ്‌ക്കു 2നു പുറപ്പെട്ടു പിറ്റേ ദിവസം രാവിലെ 6ന്‌ കൊച്ചുവേളിയിലെത്തും. 8 സ്ലീപ്പര്‍, 2 തേഡ്‌ എസി, 2 ജനറല്‍ എന്നിങ്ങനെയാണു ട്രെയിനിലുണ്ടാകുക. 28 മുതല്‍ ജൂണ്‍ 30 വരെയാണു സ്‌പെഷല്‍ സര്‍വീസ്‌.

 ഇത്‌ താല്‍ക്കാലിക നടപടിയാണെങ്കിലും കൊച്ചുവേളി ബാനസവാടി ഹംസഫര്‍ എക്‌സ്‌പ്രസ്‌ ഞായറാഴ്‌ച സര്‍വീസ്‌ നടത്താനുളള സാധ്യതയും റെയില്‍വേ ആരായും.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക