Image

ചിപ്പില്ലാത്തഎടിഎം കാര്‍ഡുകള്‍ ഉടന്‍ ബ്ലോക്കാകും

Published on 26 April, 2019
ചിപ്പില്ലാത്തഎടിഎം കാര്‍ഡുകള്‍ ഉടന്‍ ബ്ലോക്കാകും


നിങ്ങളുടെ എടിഎം കാര്‍ഡ്‌ ഇഎംവി ചിപ്പ്‌ കാര്‍ഡുകളല്ലെങ്കില്‍  ഏപ്രില്‍ 29ന്‌ ശേഷം ബ്ലോക്കാകും. രാജ്യത്തെ എല്ലാ പൊതുമേഖലാ, സ്വകാര്യ ബാങ്കുകളും ഏപ്രില്‌ 29 ന്‌ മുമ്പ്‌ ഉപഭോക്താക്കളുടെ മാഗ്‌നറ്റിക്‌ സ്‌ട്രിപ്പ്‌ എടിഎം കാര്‍ഡുകള്‍ മാറ്റി ഇഎംവി ചിപ്പ്‌ കാര്‍ഡുകള്‍ നല്‍കണമെന്നാണ്‌ റിസര്‍വ്‌ ബാങ്കിന്റെ നിര്‍ദ്ദേശം. 

ഈ നിര്‍ദ്ദേശം പാലിച്ചില്ലെങ്കില്‍ ചിപ്പ്‌ ഇല്ലാത്ത എടിഎം കാര്‍ഡുകള്‍ പ്രവര്‍ത്തന രഹിതമാകും. റിസര്‍വ്‌ ബാങ്ക്‌ നല്‌കിയിരിക്കുന്ന തീയതിയ്‌ക്ക്‌ മുമ്പ്‌ ചിപ്പ്‌ കാര്‍ഡുകളിലേക്ക്‌ പൂര്‍ണമായും മാറണമെന്നാണ്‌ സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയുടെ അറിയിപ്പ്‌. 

ഇതിനായി ഉപഭോക്താക്കള്‍ ബാങ്കുമായി ബന്ധപ്പെടണം. ഇക്കാര്യം എസ്‌ബിഐ എസ്‌എംഎസിലൂടെ ഉപയോക്താക്കളെ അറിയിച്ചിട്ടുണ്ട്‌. ഏപ്രില്‍ 29ന്‌ ശേഷം ചിപ്പ്‌ കാര്‍ഡുകള്‍ ഉപയോഗിച്ച്‌ മാത്രമേ പണമിടപാട്‌ സാധ്യമാവൂ. 




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക