Image

ജോസ് കുമ്പിളുവേലിയ്ക്കും കുടുംബത്തിനും ന്യൂജേഴ്‌സിയില്‍ സ്വീകരണം നല്‍കി

Published on 26 April, 2019
ജോസ് കുമ്പിളുവേലിയ്ക്കും കുടുംബത്തിനും ന്യൂജേഴ്‌സിയില്‍ സ്വീകരണം നല്‍കി
ന്യൂജേഴ്‌സി: അമേരിക്ക സന്ദര്‍ശിയ്ക്കുന്ന വേള്‍ഡ് മലയാളി കൗണ്‍സില്‍ ജര്‍മന്‍ പ്രൊവിന്‍സ്  ചെയര്‍മാനും വേള്‍ഡ്മലയാളി വോയ്‌സിന്റെ ജര്‍മനിയിലെ റസിഡന്റ്എഡിറ്ററും മാദ്ധ്യമപ്രവര്‍ത്തകനുമായ ജോസ് കുമ്പിളുവേലിയ്ക്കും കുടുംബത്തിനും, വേള്‍ഡ് മലയാളി വോയ്‌സിന്റെ യുകെ റസിഡന്റ് എഡിറററും ഡബ്ല്യുഎംസി യുകെ പ്രൊവിന്‍സ് ചെയര്‍മാനുമായ നജീബ് അബ്ദുളിനും സുഹൃത്തുക്കള്‍ക്കും വേള്‍ഡ് മലയാളി വോയ്‌സ്  മാനേജിംഗ് എഡിറററും ഡബ്ല്യുഎംസി മുന്‍ ഗ്‌ളോബല്‍ പ്രസിഡന്റുമായ ആന്‍ഡ്രൂ പാപ്പച്ചനും ഭാര്യ സോമിനിയും ന്യൂജേഴ്‌സിയിലെ വസതിയില്‍ സ്വീകരണം നല്‍കി.

ആന്‍ഡ്രൂ പാപ്പച്ചന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ശ്രീലങ്കയില്‍ നടന്ന കൂട്ടക്കുരുതിയില്‍ ജീവന്‍ പൊലിഞ്ഞവര്‍ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ചു. നിഷ്ക്കളങ്കരെ കൊന്നൊടുക്കുന്ന ഭീകരപ്രവര്‍ത്തനത്തെ യോഗം അപലപിച്ചു. തുടര്‍ന്ന് ഇന്‍ഡ്യയിലെ ആനുകാലിക തെരഞ്ഞെടുപ്പു രാഷ്ട്രീയവും  ചര്‍ച്ചയായി. ഇന്‍ഡ്യയുടെ ഭാവി സുരക്ഷിതമാക്കുന്ന ജനകീയ സര്‍ക്കാരും പുതിയൊരു ഭരണവും കേന്ദ്രത്തില്‍ ഉണ്ടാവട്ടെയെന്ന്‌ യോഗംആശംസിച്ചു. 

സ്വീകരണത്തിന് ജോസ് കുമ്പിളുവേലില്‍ നന്ദി പറഞ്ഞു.

ജോസ് കുമ്പിളുവേലിയ്ക്കും കുടുംബത്തിനും ന്യൂജേഴ്‌സിയില്‍ സ്വീകരണം നല്‍കിജോസ് കുമ്പിളുവേലിയ്ക്കും കുടുംബത്തിനും ന്യൂജേഴ്‌സിയില്‍ സ്വീകരണം നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക