Image

മെഡിക്കല്‍ ബില്‍ അടക്കാന്‍ പണമില്ലാത്തവര്‍ക്ക് ചര്‍ച്ച് നല്‍കിയത് 2.2 മില്യന്‍ ഡോളര്‍

പി. പി. ചെറിയാന്‍ Published on 27 April, 2019
മെഡിക്കല്‍ ബില്‍ അടക്കാന്‍ പണമില്ലാത്തവര്‍ക്ക് ചര്‍ച്ച് നല്‍കിയത് 2.2 മില്യന്‍ ഡോളര്‍
കന്‍സാസ്: കന്‍സാസ് വിചിറ്റ്ഫാള്‍സിലെ പാത്ത്വെ ചര്‍ച്ചില്‍ മെഡിക്കല്‍ ബില്‍ അടക്കാന്‍ പണമില്ലാതെ കഷ്ടപ്പെട്ടിരുന്ന  2000 പേര്‍ക്ക് 2.2 മില്യന്‍ ഡോളര്‍ നല്‍കി ഈസ്റ്റര്‍ ആഘോഷം അര്‍ഥവത്താക്കി. പാത്ത്വെ ചര്‍ച്ച് പാസ്റ്റര്‍ ടോഡ് കാര്‍ട്ടറാണ് ഇതിനു നേതൃത്വം നല്‍കിയത്.

കട ബാധ്യതയില്‍ കഴിഞ്ഞിരുന്ന സഹവിശ്വാസികള്‍ക്ക് അവരുടെ കടത്തില്‍ നിന്നും മോചനം നല്‍കി യഥാര്‍ത്ഥ ജീവിതത്തിലേക്ക് കൈ പിടിച്ചു ഉയര്‍ത്തുക എന്ന നമ്മുടെ ഉത്തരവാദിത്വമാണെന്ന് പാസ്റ്റര്‍ പറഞ്ഞു. ചര്‍ച്ചിലെ ഈ വര്‍ഷത്തെ ഈസ്റ്റര്‍ ആഘോഷങ്ങള്‍ ഒഴിവാക്കി പ്രത്യേക ഫണ്ട് സമാഹരിച്ചാണ് 2.2 മില്യന്‍ ഡോളര്‍ പാസ്റ്റര്‍ ഇടവക ജനങ്ങള്‍ക്കായി കണ്ടെത്തിയത്.

മനുഷ്യവര്‍ഗത്തിന്റെ സകല പാപവും കടങ്ങളും ക്രിസ്തു കാല്‍വരി ക്രൂശില്‍ പരിഹരിച്ചു കഴിഞ്ഞതായി പാസ്റ്റര്‍ ഈസ്റ്റര്‍ സന്ദേശത്തില്‍ ചൂണ്ടികാട്ടി. ആയിരകണക്കിന് ഡോളര്‍ ദേവാലയങ്ങളില്‍ ഈസ്റ്റര്‍ ആഘോഷത്തിനായി ചിലവഴിക്കുന്നത് ഒഴിവാക്കി ഇത്തരത്തിലുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുവാന്‍ ഓരോരുത്തരും സന്നദ്ധമാകണമെന്നും പാസ്റ്റര്‍ വ്യക്തമാക്കി.

 





മെഡിക്കല്‍ ബില്‍ അടക്കാന്‍ പണമില്ലാത്തവര്‍ക്ക് ചര്‍ച്ച് നല്‍കിയത് 2.2 മില്യന്‍ ഡോളര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക