Image

ലങ്കയിലെ ചാവേറാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മുംബൈയില്‍ അതീവസുരക്ഷ

Published on 27 April, 2019
ലങ്കയിലെ ചാവേറാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മുംബൈയില്‍ അതീവസുരക്ഷ

മുംബൈ: ശ്രീലങ്കയിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മുംബൈയില്‍ അതീവ സുരക്ഷ. പ്രധാനപ്പെട്ട പ്രദേശങ്ങളെല്ലാം ശക്തമായ നിരീക്ഷണത്തിലാണെന്ന്‌ ജിആര്‍പി അസിസ്റ്റന്റ്‌ കമ്മീഷണര്‍ മഹീന്ദ്ര ചവാന്‍ പറഞ്ഞു.

എല്ലാ റെയില്‍വേ സ്‌റ്റേഷനുകളിലും സുരക്ഷാ അവലോകനം നടക്കുന്നുണ്ട്‌. എല്ലാ എന്‍ട്രി എക്‌സിറ്റ്‌ പോയിന്റുകളും നീരീക്ഷണത്തിലാണ്‌. നഗരത്തില്‍ ഒഴിഞ്ഞുകിടക്കുന്ന കെട്ടിടങ്ങളിലെല്ലാം പരിശോധന നടത്തുന്നുണ്ടെന്നും പട്രോളിംഗ്‌ ശക്തമാക്കിയെന്നും ചവാന്‍ വ്യക്തമാക്കി.

സെന്‍ട്രല്‍ ലൈനില്‍ (ഛത്രപതി ശിവാജി മഹാരാജ്‌ടി ടെര്‍മിനസ്‌ മുതല്‍ കര്‍ജാറ്റ്‌, കസര, പനവേല്‍ എന്നിവിടങ്ങളില്‍) എല്ലാ സീനിയര്‍ ഇന്‍സ്‌പെക്ടര്‍മാരും നേരിട്ടെത്തി സുരക്ഷ വിലയിരുത്തും. സംശയാസ്‌പദമായ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കപ്പെടുകയും സംശയാസ്‌പദമായ ബാഗുകള്‍ പരിശോധിക്കുകയും ചെയ്യും.

ആവശ്യത്തിന്‌ മുന്‍കരതകലുകള്‍ സ്വീകരിക്കാന്‍ ഫീല്‍ഡ്‌ ഓഫീസര്‍മാര്‍ക്ക്‌ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുംബൈ പൊലീസ്‌ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക