Image

ഫാനി ചുഴലിക്കാറ്റ്‌ രൂപംകൊണ്ടു ; 30ന്‌ തമിഴ്‌നാട്‌ തീരത്തെത്തും; കേരളത്തില്‍ നാളെ മുതല്‍ കനത്ത കാറ്റും മഴയും

Published on 27 April, 2019
ഫാനി ചുഴലിക്കാറ്റ്‌ രൂപംകൊണ്ടു ; 30ന്‌ തമിഴ്‌നാട്‌ തീരത്തെത്തും; കേരളത്തില്‍ നാളെ മുതല്‍ കനത്ത കാറ്റും മഴയും
കൊച്ചി> തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യുനമര്‍ദ്ദം 'ഫാനി 'ചുഴലിക്കാറ്റായി രൂപപ്പെട്ടതായും 30ന്‌ ആന്ധ്ര -തമിഴ്‌നാട്‌ തീരത്തെത്തുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ്‌ അറിയിച്ചു. അതിനോട് അനുബന്ധിച്ചു കേരളത്തില്‍ ശനി , ഞായര്‍ ദിവസങ്ങളില്‍ വ്യാപകമായി മഴ ലഭിക്കുവാനും 50 കിമി വരെ വേഗത്തില് കാറ്റുവീശുവാന്‍ സാധ്യത ഉണ്ട്. ആഴക്കടലില്‍ മത്സ്യബന്ധനത്തിന്‌ പോയവര്‍ ഉടനെ തിരിച്ചെത്തണമെന്നും അറിയിപ്പുണ്ട്‌. തെക്കുകിഴക്കന്‍ ശ്രീലങ്കയോട്‌ ചേര്‍ന്ന്‌ രൂപംകൊണ്ട ഫാനി ഇന്ന്‌ വൈകിട്ടോടെ ചുഴിക്കാറ്റാകും. 

ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ 29, 30 തീയതികളില്‍ എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, വയനാട് എന്നി ജില്ലകളില്‍ മഞ്ഞ അലേര്‍ട്ട് (Yellow Alert) പ്രഖ്യാപിച്ചു. 30ന്‌ കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം , കോഴിക്കോട് , വയനാട് (ശക്തമായ മഴ) എന്നി ജില്ലകളില്‍ മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചു. മണിക്കൂറില്‍ 90-110 കിലോമീറ്റര്‍ വേഗതയിലാകും ഫാനി ആഞ്ഞുവിശുക. തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ഇടിയോട്‌ കൂടിയ കനത്ത മഴയുണ്ടാകും.മഴയും കാറ്റു ശക്‌തമാകുന്നതിനാല്‍ ആവശ്യമായ മുന്‍കരുതലെടുക്കാന്‍ പൊതുജനങ്ങളോട്‌ ആവശ്യപ്പെട്ടു. 


ഉരുള്പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ രാത്രി സമയത്ത് മലയോരമേഖലയിലേക്കുള്ള യാത്ര പരമാവധി ഒഴിവാക്കണം , മലയോര മേഖലയിലും ബീച്ചുകളിലും വിനോദ സഞ്ചാരത്തിന് പോകാതിരിക്കുക, കൃത്യമായ അറിയിപ്പുകള്‍ ലഭിക്കുന്നതിനായി മുഖ്യമന്ത്രിയുടെയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെയും ഫേസ്ബുക്ക് പേജുകള്‍ ശ്രദ്ധിക്കുക. സമൂഹ മാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കരുത്.

പാലങ്ങളിലും, നദിക്കരയിലും മറ്റും കയറി സെല്‍ഫി എടുക്കാതിരിക്കുക, പുഴകളിലും, ചാലുകളിലും, വെള്ളകെട്ടിലും മഴയത്ത് ഇറങ്ങാതിരിക്കണം പ്രത്യേകിച്ച്‌ കുട്ടികള്‍ ഇറങ്ങുന്നില്ല എന്ന് മുതിര്‍ന്നവര്‍ ഉറപ്പുവരുത്തണം. നദിയില്‍ കുളിക്കുന്നതും, തുണി നനയ്ക്കുന്നതും, കളിക്കുന്നതും ഒഴിവാക്കുക

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക