Image

വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ ഈസ്റ്റര്‍, വിഷു ആഘോഷം ഇന്ന്; റവ. കെ.എ.വര്‍ഗീസും, ഉണ്ണികൃഷ്ണനും മുഖ്യാതിഥികള്‍.

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 27 April, 2019
വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ ഈസ്റ്റര്‍, വിഷു ആഘോഷം ഇന്ന്; റവ. കെ.എ.വര്‍ഗീസും, ഉണ്ണികൃഷ്ണനും മുഖ്യാതിഥികള്‍.
ന്യൂയോര്‍ക്ക്: വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ സാംസ്‌കാരിക, സാമൂഹ്യ സംഘടനയായ വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ 2019  ലെ ഈസ്റ്റര്‍  വിഷു ആഘോഷങ്ങള്‍ളും ഫാമിലിനെറ്റും  ഏപ്രില്‍ 27 ന് ശനിയാഴ്ച വൈകിട്ട്  ആഘോഷപൂര്‍വ്വം കൊണ്ടാടുന്നു. വൈറ്റ്‌പ്ലൈന്‍സിലുള്ള കോണ്‍ഗ്രഗേഷന്‍ കോള്‍ അമി ഓഡിറ്റോറിയത്തില്‍ (252 Soundview Avenue, White Plains, NY 10606) വൈകിട്ട് 5.30 മുതല്‍ 10 വരെയാണ് പരിപാടികള്‍ നടക്കുക. 

ആധ്യാത്മിക ഉണര്‍വായ ഈസ്റ്റര്‍ സന്ദേശം  നല്‍കുന്നത് യോങ്കേഴ്‌സ് സെന്റ് ആന്‍ഡ്രൂഡ്‌സ് മാത്തോമ്മ ചര്‍ച്ച് വികാരി റവ. കെ.എ.വര്‍ഗീസ് അവര്‍കളാണ്. മലപ്പുറം നിലമ്പൂര്‍ ചുങ്കത്തറ സ്വദേശിയായ റവ.ഫാ: കെ.എ. വര്‍ഗീസ് ആദ്ധ്യാത്മിക രംഗത്തെ നിറ സാന്നിദ്ധ്യം കൂടെയാണ്. മൈസൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എം.എ യും മദ്രാസ് തിയോളജിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബി.എഡും കരസ്ഥമാക്കിയിട്ടുണ്ട്.

വിഷു സന്ദേശം നല്‍കുന്ന ഉണ്ണികൃഷ്ണന്‍ ഫ്‌ലോറിഡ വടക്കേ അമേരിക്കയിലെ അറിയപ്പെടുന്ന സാംസ്‌കാരിക മുഖമാണ്. ഫൊക്കാനയിലൂടെ അമേരിക്കയിലെ സാംസ്‌കാരിക സംഘടനാ രംഗത്ത് തുടക്കം കുറിച്ച ഉണ്ണികൃഷ്ണന്‍ ഇപ്പോള്‍ ഫോമയുടെ വില്ലേജ് പ്രോജക്ട് കോഓര്‍ഡിനേറ്റര്‍ കൂടിയാണ്. കൂടാതെ വിവിധ സംഘടനകളുടെ ചുമതലയും വഹിക്കുന്നുണ്ട്.  അമേരിക്കയിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്ത് സജീവമായ പ്രഗത്ഭരായ വ്യക്തികളും ചടങ്ങിനെ ധന്യമാക്കുവാന്‍ എത്തും.

വടക്കെ അമേരിക്കയിലെ ഏറ്റവും വലിയ സാംസ്‌കാരിക സംഘടനയായ വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസ്സോസിയേഷന്‍ നാല്‍പ്പത്തിയഞ്ച് വര്‍ഷം പിന്നിടുന്ന വേളയില്‍ സഹനത്തിന്റേയും നന്മയുടേയും പ്രതീകമായ ഈസ്റ്ററും, ഐശ്വര്യത്തിന്റെ പ്രതീകമായ വിഷുവും ഒരു വേദിയില്‍ ആലോഷിക്കുമ്പോള്‍ അതൊരു സാംസ്‌കാരിക മാതൃകയായി മാറും എന്നതില്‍ സംശയമില്ല.

ഈ ആഘോഷം വിജയപ്രദമാക്കുവാന്‍ വെസ്റ്റ്‌ചെസ്റ്റര്‍, ന്യൂയോര്‍ക്ക് നിവാസികളായ എല്ലാ മലയാളി സഹോദരങ്ങളുടെയും സാനിധ്യം  അഭ്യര്‍ത്ഥിക്കുന്നതായി പ്രസിഡന്റ് ജോയി ഇട്ടന്‍, വൈസ് പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍, സെക്രട്ടറി നിരീഷ് ഉമ്മന്‍, ട്രഷര്‍ ടെറസണ്‍ തോമസ്, ജോയിന്റ് സെക്രട്ടറി പ്രിന്‍സ് തോമസ്, ട്രസ്റ്റി ബോര്‍ഡ് ചെയര്‍ രാജന്‍ റ്റി ജേക്കബ് മറ്റ് കമ്മിറ്റി മെംബേര്‍സ്  എന്നിവര്‍ അറിയിച്ചു.

വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ ഈസ്റ്റര്‍, വിഷു ആഘോഷം ഇന്ന്; റവ. കെ.എ.വര്‍ഗീസും, ഉണ്ണികൃഷ്ണനും മുഖ്യാതിഥികള്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക