Image

ഓവര്‍സീസ് ഫ്രണ്ട്‌സ് ഓഫ് ബി ജെപി പ്രതിനിധി ഡോ ജയശ്രീ നായര്‍ പത്തനംതിട്ടയില്‍ തെരഞ്ഞെടുപ്പ് ക്യാമ്പയിന്‍ നടത്തി

ജോയിച്ചന്‍ പുതുക്കുളം Published on 27 April, 2019
ഓവര്‍സീസ് ഫ്രണ്ട്‌സ് ഓഫ് ബി ജെപി പ്രതിനിധി ഡോ ജയശ്രീ നായര്‍ പത്തനംതിട്ടയില്‍ തെരഞ്ഞെടുപ്പ് ക്യാമ്പയിന്‍ നടത്തി
ന്യൂയോര്‍ക്ക്: ഓവര്‍സീസ് ഫ്രണ്ട്‌സ് ഓഫ് ബി ജെ പിയുടെ പ്രതിനിധിയായി ന്യൂയോര്‍ക്കില്‍ നിന്ന് ലോകമെമ്പാടും ഉറ്റുനോക്കുന്ന പത്തനംതിട്ട നിയോജകമണ്ഡലത്തില്‍ നേരിട്ടുപോയി  തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായി പങ്കെടുത്ത അനുഭവവുമായി ഡോ ജയശ്രീ നായര്‍. 

 ഓവര്‍സീസ് ഫ്രണ്ട്‌സ് ഓഫ് ബി ജെ പിയുടെ മാധ്യമ കോര്‍ഡിനേറ്ററായ ഡോ ജയശ്രീ 2019 തെരഞ്ഞെടുപ്പിലേക്കായി സംഘടനയുടെ കേരളത്തിലേക്കുള്ള കോര്‍ഡിനേറ്റര്‍ ആയിരുന്നു. ഓവര്‍സീസ് ബി ജെ പി യുടെ പ്രചാരണ പരിപാടികള്‍ നാലു വിവിധ പ്രവര്‍ത്തനങ്ങളിലാണ് ശ്രദ്ധയൂന്നിയിരുന്നത്.  1 . കേരളത്തിലെ വോട്ടര്‍മാരുടെ ഫോണ്‍ ലിസ്റ്റുകള്‍ സമാഹരിച്ചു പ്രവാസികള്‍ ചേര്‍ന്ന് ഫോണ്‍ ക്യാമ്പയിന്‍ 2 . മോദിയുടെ സദ്ഭരണത്തെ പറ്റിയുള്ള സെല്‍ഫ് വീഡിയോകളുടെ പ്രചാരണം 3 . അമേരിക്കയുടെ വിവിധ ഐക്കോണിക് സ്ഥലങ്ങളില്‍ നിന്ന് മോദി സര്‍ക്കാരിന്റെ ജനോപകാരപ്രദങ്ങളായ പദ്ധതികളെ പറ്റി വിഡിയോകള്‍ പ്രചരിപ്പിക്കുക. 4 . നേരിട്ട് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കാളിയാവുക.

ഇതില്‍ ആദ്യത്തെ ഫോണ്‍ ക്യാമ്പയിന്‍ സംരഭം വളരെ വിജയകരമായി പ്രാവര്‍ത്തികമാക്കാന്‍ അമേരിക്കയിലെ പ്രവാസികളായ മലയാളികളും അല്ലാത്തവരുമായ ധാരാളം പ്രവര്‍ത്തകര്‍ സജീവമായി പങ്കെടുത്തു. കേരളത്തിലെ ബി ജെ പി ഭാരവാഹികള്‍ ഫോണ്‍ നമ്പറുകള്‍ ആവശ്യാനുസരണം നല്‍കിയതും നിരന്തരമായി ഫോണ്‍ വിളിക്കാന്‍ ധാരാളം പ്രവാസികള്‍ ഉത്സാഹത്തോടെ മുന്നോട്ടു വന്നതും പതിനായിരത്തില്‍ പരം കുടുംബങ്ങളെ വിളിച്ചു ബി ജെ പി സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്യുന്നതിനായി പ്രേരിപ്പിക്കുന്നതിനു സഹായിച്ചു.

അമേരിക്കയില്‍ ധാരാളം സ്ഥലങ്ങളില്‍ കാര്‍ റാലികളും യജ്ഞങ്ങളും ചായ് പേ ചര്‍ച്ചകളും നടത്തി മോദിയുടെ സദ്ഭരണത്തിന്റെ ഫലങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ പരമാവധി ശ്രമങ്ങള്‍ നടത്തുകയുണ്ടായി. 

ഡോ ജയശ്രീ നായര്‍ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം ഏപ്രില്‍ 13 മുതല്‍ സ്വന്തം ജില്ലയായ പത്തനംതിട്ട നിയോജകമണ്ഡലത്തില്‍ പത്തു ദിവസം നീണ്ടു നിന്ന തിരക്കേറിയ പ്രചാരണ പടിപടികളില്‍ സജീവമായി പങ്കെടുത്ത ശേഷം സ്വന്തം സമ്മതിദാനാവകാശവും വിനിയോഗിച്ചു ഏപ്രില്‍ 24 നു ന്യൂ യോര്‍ക്കില്‍ തിരികെയെത്തി.  പിണറായി സര്‍ക്കാര്‍ തുടര്‍ന്നു വരുന്ന  ഹിന്ദു വിരുദ്ധ നയങ്ങള്‍ക്കെതിരെയും ശബരിമലയില്‍ കൈക്കൊണ്ട കോപ്രായങ്ങള്‍ക്കെതിരെയും കേരളമൊട്ടാകെ വന്‍ തിരിച്ചടി ഈ തെരഞ്ഞെടുപ്പില്‍ ഉണ്ടാവുമെന്നതില്‍ സംശയമില്ല.  കേരളത്തിലെ, പ്രത്യേകിച്ച്, സ്ത്രീ സമൂഹത്തിന്റെ വലിയൊരുവോട്ട് ധ്രുവീകരണത്തിന്റെയും മോദി സര്‍ക്കാരിന്റെ ജനോപകാരപ്രദമായ വിവിധ പദ്ധതികള്‍ക്കുള്ള അംഗീകാരത്തിന്റെയും അടിസ്ഥാനത്തില്‍ കേരളത്തിലെ പല മണ്ഡലങ്ങളിലും ഇക്കുറി താമര വിരിയുമെന്നതില്‍ സംശയമില്ല.   പ്രചാരണ പരിപാടികളില്‍ ജില്ലയാകമാനമുള്ള സമ്പര്‍ക്കം മുതല്‍ വിവിധ മണ്ഡലങ്ങളില്‍ കുടുംബ യോഗങ്ങള്‍ സംബോധന ചെയ്യുക, ബി ജെ പി അനുഭാവികളും അല്ലാത്തവരുമായ ആളുകളുടെ വീടുകള്‍ സന്ദര്ശിക്കുക, സാമുദായിക നേതാക്കളെയും ആത്മീയ ആചാര്യന്മാരെയും സന്ദര്‍ശിക്കുക, തുടങ്ങി പ്രവര്‍ത്തനങ്ങള്‍ പലതായിരുന്നു. കോയിപ്രം പഞ്ചായത്തിന്റെ കലാശക്കൊട്ടും വളരെ ഭംഗിയായി കഴിഞ്ഞു നിശബ്ദ പ്രചാരണവും ഭംഗിയാക്കി, സ്വന്തമായി പോകാന്‍ പറ്റാത്ത ബന്ധുക്കളെ കൂടെ നിന്ന് വോട്ട് ചെയ്യാനും സഹായിച്ചു തിരികെ ശുഭാപ്തി വിശ്വാസത്തോടെ കേരളത്തിലെ പല മണ്ഡലങ്ങളിലെയും ബി ജെ പിയുടെ വിജയവും, വിശിഷ്യാ പത്തനംതിട്ട ജില്ലയിലെ കെ സുരേന്ദ്രന്റെ വിജയത്തിന്റെയും സുവര്‍ത്തകേള്‍ക്കാനായി മെയ് 23 വരെ കാത്തിരിപ്പ്. വന്ദേ മാതരം.

ഓവര്‍സീസ് ഫ്രണ്ട്‌സ് ഓഫ് ബി ജെപി പ്രതിനിധി ഡോ ജയശ്രീ നായര്‍ പത്തനംതിട്ടയില്‍ തെരഞ്ഞെടുപ്പ് ക്യാമ്പയിന്‍ നടത്തിഓവര്‍സീസ് ഫ്രണ്ട്‌സ് ഓഫ് ബി ജെപി പ്രതിനിധി ഡോ ജയശ്രീ നായര്‍ പത്തനംതിട്ടയില്‍ തെരഞ്ഞെടുപ്പ് ക്യാമ്പയിന്‍ നടത്തിഓവര്‍സീസ് ഫ്രണ്ട്‌സ് ഓഫ് ബി ജെപി പ്രതിനിധി ഡോ ജയശ്രീ നായര്‍ പത്തനംതിട്ടയില്‍ തെരഞ്ഞെടുപ്പ് ക്യാമ്പയിന്‍ നടത്തിഓവര്‍സീസ് ഫ്രണ്ട്‌സ് ഓഫ് ബി ജെപി പ്രതിനിധി ഡോ ജയശ്രീ നായര്‍ പത്തനംതിട്ടയില്‍ തെരഞ്ഞെടുപ്പ് ക്യാമ്പയിന്‍ നടത്തിഓവര്‍സീസ് ഫ്രണ്ട്‌സ് ഓഫ് ബി ജെപി പ്രതിനിധി ഡോ ജയശ്രീ നായര്‍ പത്തനംതിട്ടയില്‍ തെരഞ്ഞെടുപ്പ് ക്യാമ്പയിന്‍ നടത്തിഓവര്‍സീസ് ഫ്രണ്ട്‌സ് ഓഫ് ബി ജെപി പ്രതിനിധി ഡോ ജയശ്രീ നായര്‍ പത്തനംതിട്ടയില്‍ തെരഞ്ഞെടുപ്പ് ക്യാമ്പയിന്‍ നടത്തിഓവര്‍സീസ് ഫ്രണ്ട്‌സ് ഓഫ് ബി ജെപി പ്രതിനിധി ഡോ ജയശ്രീ നായര്‍ പത്തനംതിട്ടയില്‍ തെരഞ്ഞെടുപ്പ് ക്യാമ്പയിന്‍ നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക